ഒരുകാലത്ത് തമിഴകത്തെ ചൂടന്‍ വാര്‍ത്തയായിരുന്നു സിമ്പു-നയന്‍താര പ്രണയം. ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞെങ്കിലും കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇരുവരും ഒന്നിച്ചുള്ള ഒരു സ്വകാര്യ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ പ്രചരിച്ചിരുന്നു. ഇതാണ് ഇവരുടെ പ്രണയം തകരാന്‍ കാരണമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ കോളിളക്കം സൃഷ്ടിച്ച ചിത്രത്തേക്കുറിച്ച് പറയുകയാണ് സിമ്പു. തങ്ങളുടെ സ്വകാര്യ നിമിഷത്തില്‍ എടുത്ത ഒരു ചിത്രമായിരുന്നു അതെന്നും ആ ചിത്രം ലീക്കായതില്‍ വിഷമം ഉണ്ടെന്നും നടന്‍ പറഞ്ഞു.
ഒരുപാട് വിവാദങ്ങളില്‍ എന്റെ പേര് വന്നിട്ടുണ്ട്. അത് എന്തുകൊണ്ട് സംഭവിക്കുന്നു എന്നറിയില്ല. പക്ഷേ കേട്ടതില്‍ ഏറ്റവും അധികം വേദനിപ്പിച്ച വിവാദം നയന്‍താരയ്ക്കൊപ്പമുള്ളതായിരുന്നു. ഞങ്ങള്‍ ബാങ്കോക്കില്‍ ഫ്രണ്ട്‌സായി പോകുമ്പോള്‍ പെട്ടന്ന് ഒരു കോള്‍ വരുന്നു. ഒരു ഫോട്ടോ വന്നിട്ടുണ്ടെന്ന് പറഞ്ഞു. എന്താണെന്ന് ചോദിച്ചു. ഞാനും നയന്‍താരയും കിസ് ചെയ്യുന്ന ഒരു ഫോട്ടോ ആണെന്ന് പറഞ്ഞു. എന്റെയൊപ്പം സുഹൃത്തുക്കള്‍ എല്ലാവരും ഉണ്ട്. സിനിമയുടെ ഷൂട്ടിങിന്റെ ഭാഗമായി എടുത്ത ഏതെങ്കിലും ഇന്റിമേറ്റ് സീന്‍ ആയിരിക്കും എന്നാണ് അപ്പോള്‍ ഞാന്‍ കരുതിയത്.
അത് ഒരു പേര്‍സണല്‍ മൊമെന്റ് ആയിരുന്നു. ദുബായില്‍ ഉണ്ടായിരുന്നപ്പോള്‍ ഒരു പുതിയ ക്യാമറയും ലാപ് ടോപ്പും വാങ്ങിയിരുന്നു. അത് നോക്കിയപ്പോഴാണ് കണ്ടത്. അത് ഞങ്ങള്‍ ക്യാഷ്വല്‍ ആയി എടുത്ത ഫോട്ടോ ആണ്. അത് പുറത്ത് എങ്ങനെ വന്നു എന്ന് അറിയില്ല. ആ വിവാദം എനിക്ക് വല്ലാതെ വിഷമം ഉണ്ടാക്കിയിരുന്നു,' സിമ്പു പറഞ്ഞു. നടന്റെ ഏറ്റവും പുതിയ ചിത്രമായ അരസന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജയ ടി വി യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
അതേസമയം, വെട്രിമാരന്‍ സംവിധാനത്തില്‍ സിമ്പു നായകനാകുന്ന സിനിമയാണ് അരസന്‍. 2018ല്‍ പുറത്തിറങ്ങിയ വട ചെന്നൈയുടെ ആദ്യ ഭാ?ഗമായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. എന്നാല്‍ ഇത് വട ചെന്നൈ 2 അല്ലെന്നും എന്നാല്‍ സിമ്പു നായകനാകുന്ന ചിത്രം വടചെന്നൈയുടെ യൂണിവേഴ്‌സില്‍ തന്നെയാണ് നടക്കുന്നതെന്നും സിനിമയിലെ ചില കഥാപാത്രങ്ങളും പ്രമേയവും ഈ ഇതിലും ഉണ്ടാകുമെന്നും വെട്രിമാരന്‍ വ്യക്തമാക്കിയിരുന്നു.