മലയാളികളുടെ മനസ്സ് കീഴടക്കി ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ് .സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. ഇപ്പോള്‍ ജനപ്രിയ നായകനായി തുടരുകയാണ്. ദിലിപ് ഇന്ന് 54 മാത്തെ പിറന്നാള്‍ ആഘോഷിക്കുകയാണ്. ദിലീപിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി താരങ്ങള്‍ എത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ ഇപ്പോള്‍ വൈറലാവുന്നത് സ്വന്തം മകള്‍ മീനാക്ഷി സമൂഹ മാധ്യമങ്ങളില്‍ അച്ഛന് കൊടുത്ത ആശംസ തന്നെയാണ്. ഇന്‍സ്റ്റാഗ്രാമിലാണ് മീനാക്ഷി അച്ഛനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് എത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുഞ്ഞ് മീനാക്ഷിയോടൊപ്പം കവിളില്‍ ചേര്‍ന്ന് നില്‍ക്കുന്ന ദിലീപിനെ ചിത്രത്തില്‍ കാണാം. 'എക്കാലത്തെയും ജീവന്‍' എന്ന അടിക്കുറിപ്പോടെയാണ് മീനാക്ഷി ഈ ചിത്രം പങ്കുവെച്ചത്. മഞ്ജു വാര്യര്‍ പണ്ട് പകര്‍ത്തിയ ചിത്രം കൂടിയാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്. ചിത്രം പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ നിരവധി ആരാധകരാണ് രംഗത്തെത്തിയത്. 'അച്ഛന്റെ മോള് തന്നെ' എന്നതാണ് ഭൂരിഭാഗം കമന്റുകളും. നിരവധി പേര് ദിലീപിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് കമന്റ് ബോക്‌സിലും എത്തിയിട്ടുണ്ട്.
പ്രിയ താരത്തിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി വിപുലമായ പരിപാടികള്‍ ആണ് ദിലീപ് ഫാന്‍സുകാര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.
ബ്ലഡ് ഡോനെഷന്‍ ക്യാമ്പുകള്‍ ഉള്‍പ്പെടെ ഫാന്‍സ് സംഘടിപ്പിക്കുന്നുണ്ട്. തേസമയം തന്റെ ആരാധകര്‍ക്ക് നാളെ പിറന്നാള്‍ സമ്മാനമായി
അരുണ്‍ ഗോപി -ദിലീപ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും ഫസ്റ്റ് ലുക്ക് പോസ്റ്ററും എത്തിയിട്ടുണ്ട്.
ാമലീലയ്ക്കു ശേഷം ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബാന്ദ്ര. അണ്ടര്‍വേള്‍ഡ് ഡോണ്‍ ആയാണ് ചിത്രത്തില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ സ്‌റ്റൈലിഷ് ലുക്കിലുള്ള ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ തരംഗമായി കഴിഞ്ഞു.
വന്‍ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന സിനിമയില്‍ തമന്നയാണ് നായിക. ശരത് കുമാര്‍, ഈശ്വരി റാവു, വിടിവി ഗണേഷ്, ഡിനോ മോറിയ, ആര്യന്‍ സന്തോഷ്, സിദ്ദീഖ്, ലെന, കലാഭവന്‍ ഷാജോണ്‍ തുടങ്ങി വമ്പന്‍ താരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.ദിലീപിന്റെ കരിയറിലെ 147-ാം ചിത്രമാണ് ഇത്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഷാജി കുമാര്‍ ഛായാഗ്രഹണം. സംഗീതം സാം സി.എസ്., എഡിറ്റിങ് വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.