Latest News

ഇതെന്താ അങ്കിള്‍ ബണ്ണിന്റെ സെക്കന്റ് പാര്‍ട്ടോ? മരയ്ക്കാറിലെ മോഹന്‍ലാലിന്റെ ലൊക്കേഷന്‍ ചിത്രം പുറത്ത് വന്നതോടെ പരിഹാസവുമായി സോഷ്യല്‍മീഡിയ; നടനെതിരെ ബോഡി ഷെയിമിങ് ട്രോളുകളും

Malayalilife
ഇതെന്താ അങ്കിള്‍ ബണ്ണിന്റെ സെക്കന്റ് പാര്‍ട്ടോ? മരയ്ക്കാറിലെ മോഹന്‍ലാലിന്റെ ലൊക്കേഷന്‍ ചിത്രം പുറത്ത് വന്നതോടെ പരിഹാസവുമായി സോഷ്യല്‍മീഡിയ; നടനെതിരെ ബോഡി ഷെയിമിങ് ട്രോളുകളും

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.ലൂസിഫറിന്റെ വിജയാഘോഷത്തില്‍ ചിത്രത്തിന്റെ ഒരു സ്നീക്ക് പീക് വീഡിയോ പ്രദര്‍ശിപ്പിച്ചതും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വരുന്ന ലൊക്കേഷന്‍ ചിത്രങ്ങള്‍ക്ക് നേരെ സോഷ്യല്‍മീഡിയ പരിഹാസം ചൊരിയുകയാണ്.

മോഹന്‍ലാല്‍ ലൊക്കേഷനില്‍ ഇരിക്കുന്ന ചിത്രത്തിന് നേരെയാണ് പരിഹാസം ഉയരുന്നത്.ഈ ചിത്രം ഉപയോഗിച്ച് മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിയധിക്ഷേപം നടത്തുകയാണ് ചിലര്‍. ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെ ചിലര്‍ താരത്തിന്റെ തടിയേയും ലുക്കിനേയും പറ്റി ട്രോളുകള്‍ ഇറക്കി വരെയും പരിഹസിക്കുന്നുണ്ട്,വിവിധ ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലാണ് കുഞ്ഞാലിമരക്കാര്‍ സിനിമയെ കുറിച്ചുള്ള ചര്‍ച്ച മോഹന്‍ലാലിന്റെ ശരീരാകൃതി ചര്‍ച്ചയാവുന്ന രീതിയിലേക്ക് മാറുന്നത്. 

നേരത്തെ മോഹന്‍ലാലിന്റെ സിനിമയിലെ ലുക്ക് പുറത്തു വന്നപ്പോള്‍ ഹോളിവുഡ് സിനിമകളിലേതിന് സമാനമായ പടച്ചട്ടയും തലപ്പാവുമൊക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു. സിക്ക് സമുദായത്തോട് സാമ്യമുള്ള വസ്ത്രധാരണമാണ് ഇതെന്നായിരുന്നു മറ്റൊരു വിമര്‍ശനം

bodi sheming Troll for mohanlal kunjalimarakar stills

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES