രണ്‍ബീര്‍ കപൂറിന്റെ ബിഗ് ബജറ്റ് ചിത്രം ബ്രഹ്മാസ്ത്രയിലെ പുതിയ വീഡിയോ പുറത്തുവിട്ടു. ദേവ ദേവ എന്ന ഗാനത്തിന്റെ പ്രോമോ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ആഗസ്റ്റ് 8 ന് ഗാനം പുറത്തുവിടും. സെപ്റ്റംബര്‍ 9 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര
ണ്‍ബീര്‍ കപൂര്‍, ആലിയ ബട്ട് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രമാണ് 'ബ്രഹ്മാസ്ത്ര പാര്‍ട്ട് വണ്‍: ശിവ'. ചിത്രത്തിന്റേതായി പുറത്തുവന്ന ടീസറും ട്രെയിലറുമൊക്കെ നേരത്തെ ശ്രദ്ധ നേടിയിരുന്നു. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്.
ബ്രഹ്മാസ്ത്ര' ഇന്ത്യന്‍ സിനിമയിലെ ഒരു ദൃശ്യവിസ്മയമായി മാറുമെന്ന് ടീസറില്‍ നിന്ന് വ്യക്തമാണ്. ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ അതിഥി വേഷത്തിലെത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന 'ബ്രഹ്മാസ്ത്ര' സെപ്തംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ എത്തുക. മൂന്ന് ഭാഗങ്ങളായിട്ട് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ദക്ഷിണേന്ത്യന്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സംവിധായകന്‍ എസ്.എസ്. രാജമൗലിയാണ്.
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ രാജമൗലി ഈ ചിത്രം തിയറ്ററുകളിലെത്തിക്കും. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാര്‍ലൈറ്റ് പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.