തെലുങ്ക് സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ ആണ് നടന്‍ ചിരഞ്ജീവി. മകന്‍ രാം ചരണ്‍, ബന്ധുവായ അല്ലു അര്‍ജുന്‍ തുടങ്ങി ചിരഞ്ജീവിയുടെ പിന്‍മുറക്കാരാണ് തെലുങ്ക് സിനിമയില്‍ യുവ നിരയിലെയും താരങ്ങള്‍. അതിനാല്‍ തന്നെ ചിരഞ്ജീവിയുടെ കുടുംബത്തിന് തെലുങ്ക് സിനിമയില്‍ മാറ്റി നിര്‍ത്താന്‍ പറ്റാത്ത സ്ഥാനം ഉണ്ട്. ഗോഡ്ഫാദര്‍ ആണ് ചിരഞ്ജീവിയുടെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ.
ഇപ്പോള്‍ ചിരഞ്ജീവിയുടെ കുടുംബത്തെക്കുറിച്ചുള്ള ഒരു വാര്‍ത്തയാണ് പുറത്തു വരുന്നത്. നടന്റെ മകള്‍ ഇപ്പോള്‍ മൂന്നാം വിവാഹത്തിനൊരുങ്ങുകയാണെന്നാണ് വിവരം. നടന്റെ ഇളയ മകളായ ശ്രീജ കൊനിഡല വിവാഹത്തിനൊരുങ്ങുന്നെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം ഇതേക്കുറിച്ച് ഔദ്യോഗിക വിവരമൊന്നും പുറത്തു വന്നിട്ടില്ല. നവംബറില്‍ നടക്കുന്ന സ്വകാര്യ ചടങ്ങില്‍ വെച്ച് ശ്രീജ തന്റെ സുഹൃത്തിനെ വിവാഹം കഴിക്കുമെന്നാണ് സൂചന. മുമ്പ് രണ്ട് വിവാഹം കഴിഞ്ഞയാളാണ് ശ്രീജ.
2007 ല്‍ കാമുകന്‍ സിരിഷ് ഭരദ്വാജിനെ വിവാഹം കഴിച്ചെങ്കിലും ഈ ബന്ധം നീണ്ടു നിന്നില്ല. 2011 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. സിരിഷിന്റെ കുടുംബം തന്നോട് സ്ത്രീധനം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് ഇദ്ദേഹത്തിനെതിരെ ശ്രീജ പരാതിയും നല്‍കി. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. 19ാം വയസ്സിലായിരുന്നു ഈ വിവാഹം.
2016 ല്‍ ശ്രീജ കല്യാണിനെ രണ്ടാം വിവാഹം ചെയ്തു. 2018 ല്‍ ഇരുവര്‍ക്കും കുഞ്ഞും ജനിച്ചു. ഈ വര്‍ഷം ജനുവരിയിലാണ് കല്യാണും ശ്രീജയും അകല്‍ച്ചയിലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞോ എന്ന് വ്യക്തമല്ല. ഇതിനിടെയാണ് ശ്രീജ മൂന്നാം വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്
രണ്ടാം ഭര്‍ത്താവ് കല്യാണിന്റെ പേര് തന്റെ ഇന്‍സ്റ്റഗ്രാം ബയോയില്‍ നിന്നും ശ്രീജ മാറ്റിയിരുന്നു. കല്യാണിനെ അണ്‍ഫോളോ ചെയ്യുകയും ചെയ്തു. ഇതോടെയാണ് ഇരുവരും അകല്‍ച്ചയിലെന്ന ?റിപ്പോര്‍ട്ട് പരന്നത്. ??ഗോസിപ്പുകള്‍ കടുത്തതിനാല്‍ പിന്നീട് ഇതേപറ്റി ഒരു സൂചനയും താരങ്ങള്‍ നല്‍കിയിരുന്നില്ല. സുഷ്മിത, ശ്രീജ, രാം ചരണ്‍ എന്നീ മൂന്ന് മക്കളാണ് ചിരഞ്ജീവി-സുരേഖ ദമ്പതികള്‍ക്കുള്ളത്.