കാത്തിരിപ്പിനൊടുവില്‍ വിജയ് ചിത്രം ലിയോ റിലീസായിരിക്കുകയാണ്.
നിരവധി ആരാധകരാണ് ആഘോഷപൂര്‍വ്വം ചിത്രത്തിന്റെ റിലീസ് ഏറ്റെടുത്തത്. ഡിജെ പാര്‍ട്ടികളും കട്ടൗട്ടിലെ പാലഭിഷേകവും ഒക്കെയായി പതിവ് തെറ്റാതെ വിജയ് ചിത്രത്തെ ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത്.ആരാധകരുടെ ആവേശവും സിനിമയുടെ റിവ്യൂവുമെല്ലാം വാര്‍ത്തയാകുമ്പോഴും തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍നിന്ന് വരുന്നത് വ്യത്യസ്തമായ ഒരു ആരാധക സ്നേഹമാണ് ചര്‍ച്ചയാവുന്നത്.
ലിയോയുടെ റിലീസിന് തിയറ്ററിലെത്തി ഷോ അവസാനിച്ച ശേഷം വിവാഹിതരായിരിക്കുകയാണ് കടുത്ത വിജയ് ആരാധകരായ യുവാവും യുവതിയും. വെങ്കിടേഷനും മഞ്ജുളയുമാണ് തിയറ്ററില്‍ വെച്ച് മാലയിട്ടത്.
തിയേറ്ററിലെത്തി പരസ്പരം മാലയിടുന്നതിന്റെ വീഡിയോ ആണ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വെങ്കടേഷും മഞ്ജുളയുമാണ് പരസ്പരം ഹാരം ചാര്‍ത്തിയതും മോതിരം അണിയിച്ചതും. ലിയോയുടെ ആദ്യ പ്രദര്‍ശനത്തിന് ശേഷം പ്രേക്ഷകരുടെ മുന്നില്‍ വച്ചായിരുന്നു മാലയിടീല്‍. വിജയ് ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളും തിയേറ്ററില്‍ ഉണ്ടായിരുന്നു.
എട്ടു മാസമായി തങ്ങള്‍ ഈ നിമിഷം സ്വപ്നം കാണുകയായിരുന്നെന്ന് ദമ്പതികള്‍ പറയുന്നു. വിജയ്യുടെ സാന്നിധ്യത്തില്‍ വിവാഹിതരാകാനായിരുന്നു ആഗ്രഹമെന്നും അത് സാധിക്കാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്നും ഇവര്‍ പറയുന്നു. തിയേറ്ററിലെത്തിയ വിജയ് ആരാധകര്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത ശേഷമാണ് നവദമ്പതികള്‍ മടങ്ങിയത്.