Latest News

ഇന്ത്യയിലെ സുന്ദരനായ നടന്റെ ഭാര്യ നിഴല്‍ പോലെ കൂടെ നടക്കുന്നതും, അവരുടെ വസ്ത്രധാരണവും സംസാരവും കെയറിങിനെക്കുറിച്ചും പറയാന്‍ വാക്കുകളില്ല; മമ്മൂക്ക സെല്‍ഫി എടുക്കുന്ന സമയത്ത് ഓടി വന്നു മക്കളെ ചേര്‍ത്ത് പിടിച്ചു കൂടെ നിന്നു; കൊച്ചിന്‍ ഹനീഫയുടെ സ്വപനഭവനത്തില്‍ മമ്മൂക്കയും സുല്‍ഫത്തും നടത്തിയ സഹൃദ സന്ദര്‍ശന നിമിഷങ്ങളുടെ ഓര്‍മകളുമായി കൊച്ചിന്‍ ഹനീഫയുടെ ഭാര്യാസഹോദരന്‍

Malayalilife
ഇന്ത്യയിലെ സുന്ദരനായ നടന്റെ ഭാര്യ നിഴല്‍ പോലെ കൂടെ നടക്കുന്നതും, അവരുടെ വസ്ത്രധാരണവും സംസാരവും കെയറിങിനെക്കുറിച്ചും പറയാന്‍ വാക്കുകളില്ല; മമ്മൂക്ക സെല്‍ഫി എടുക്കുന്ന സമയത്ത് ഓടി വന്നു മക്കളെ ചേര്‍ത്ത് പിടിച്ചു കൂടെ നിന്നു; കൊച്ചിന്‍ ഹനീഫയുടെ സ്വപനഭവനത്തില്‍ മമ്മൂക്കയും സുല്‍ഫത്തും നടത്തിയ സഹൃദ സന്ദര്‍ശന നിമിഷങ്ങളുടെ ഓര്‍മകളുമായി കൊച്ചിന്‍ ഹനീഫയുടെ ഭാര്യാസഹോദരന്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍ കൊച്ചിന്‍ ഹനീഫ വിടപറഞ്ഞ് 16 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന് സ്വന്തമായി സ്വപ്നഭവനം ഒരുങ്ങിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.വെണ്ണല അംബേദ്കര്‍ റോഡില്‍ നിര്‍മിച്ച 'കൊച്ചിന്‍ ഹനീഫാസ് എ ബി മന്‍സില്‍' എന്ന വീടിന്റെ ഗൃഹപ്രവേശ ചടങ്ങും പിന്നാലെ വീട്ടിലേക്ക് സൗഹൃദ സന്ദര്‍ശനവുമായെത്തിയ മമ്മൂക്കയും കുടുംബവും എല്ലാം സോഷ്യലിടത്തില്‍ വൈറലായ ദൃശ്യങ്ങളാണ്. ഇപ്പോളിതാ ആ മനോഹര നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കൊച്ചിന്‍ ഹനീഫയുടെ ഭാര്യാ സഹോദരന്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

താന്‍ കണ്ട സുല്‍ഫത്തിന്റെ പെരുമാറ്റവും എളിമയുമാണ് ഫിറോസ് പങ്കുവച്ചത്.
മമ്മൂക്കയും കുടുംബവും കൊച്ചിന്‍ ഹനീഫയുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ എല്ലാവരും മമ്മൂക്കയെ ശ്രദ്ധിച്ചപ്പോള്‍ എന്റെ ശ്രദ്ധ പോയത് മറ്റൊരു വ്യക്തിയിലാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും സുന്ദരനായ നടന്റെ ഭാര്യ നിഴല്‍ പോലെ മമ്മൂക്കയുടെ കൂടെ നടക്കുന്നതും, അവരുടെ എളിമ, അവരുടെ വസ്ത്രധാരണം, അവരുടെ സംസാരം, അവരുടെ കെയര്‍, ഒന്നും പറയാന്‍ വാക്കുകളില്ല.

എന്നെ കണ്ട ഉടന്‍ തന്നെ പെങ്ങളെ ചേര്‍ത്ത് പിടിക്കണം എന്ന് പറഞ്ഞു. മമ്മൂക്ക കുട്ടികളുമായി ഫോട്ടോ എടുക്കുന്ന സമയത്ത് ഞാന്‍ അറിയാതെ എന്റെ ക്യാമറ അവരിലേക്ക് പോയി. കാരണം അവര്‍ പറയുന്നുണ്ടായിരുന്നു മക്കളെ ഒന്നുകൂടി ചേര്‍ത്ത് പിടിക്കൂ എന്ന്. മമ്മൂക്ക സെല്‍ഫി എടുക്കുന്ന സമയത്ത് ഓടി വന്നു മക്കളെ ചേര്‍ത്ത് പിടിച്ചു കൂടെ നിന്നു.

എന്റെ പെങ്ങളോട് പറഞ്ഞു കൂടെയുണ്ടാകും, ഞാനും മമ്മൂക്കയും. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആന്റോ എന്ന വ്യക്തി ഭാഭി എന്ന് വിളിച്ചപ്പോള്‍ എന്റെ ഉള്ളും വിളിച്ചുപോയി ഭാഭി ശ്രദ്ധിച്ച് ഇറങ്ങണം എന്ന്.

മമ്മൂക്ക ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു, ''അമ്മയെപ്പോലെ തന്നെ നമ്മുടെ ഭാര്യയെയും നമ്മള്‍ റെസ്പെക്ട് ചെയ്യണം, സ്‌നേഹിക്കണം. ഭാര്യയാണ് പിന്നീട് അമ്മയാകുന്നത്. എനിക്ക് ഏറ്റവും ഇഷ്ടപെട്ട സുന്ദരിയായ സ്ത്രീ എന്റെ ഭാര്യയാണ്.'' എന്ന്. അവരുടെ സ്‌നേഹവും കെയറും കണ്ടപ്പോള്‍ എനിക്കും തോന്നി മമ്മൂക്കയുടെ ഭാഗ്യം അവര്‍ തന്നെയാണ് എന്ന്. രണ്ടുപേര്‍ക്കും ദീര്‍ഘായുസ് നേരുന്നു' എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ ഫിറോസ് പറഞ്ഞത്.
 

firoz about mammootty and wife sulfath

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES