Latest News

നിരവധി പ്രതിസന്ധികള്‍ മറികടന്ന് ലക്ഷ്യത്തിലേക്ക്; വാപ്പച്ചിയുടെ ഇഷ്ട്ട സ്ഥലമായ മദ്രാസിലേക്ക് ചേക്കേറി സഫയും മര്‍വയും; കൊച്ചിന്‍ ഹനീഫയുടെ മക്കള്‍ക്ക് ഇത് സ്വപ്നം സാക്ഷാത്കാരം; അനുഗ്രഹിച്ച് ജയറാമും; വൈറലായി വീഡിയോ

Malayalilife
 നിരവധി പ്രതിസന്ധികള്‍ മറികടന്ന് ലക്ഷ്യത്തിലേക്ക്; വാപ്പച്ചിയുടെ ഇഷ്ട്ട സ്ഥലമായ മദ്രാസിലേക്ക് ചേക്കേറി സഫയും മര്‍വയും; കൊച്ചിന്‍ ഹനീഫയുടെ മക്കള്‍ക്ക് ഇത് സ്വപ്നം സാക്ഷാത്കാരം; അനുഗ്രഹിച്ച് ജയറാമും; വൈറലായി വീഡിയോ

ണ്ട് ഇരട്ട പെണ്‍മക്കളാണ് നടന്‍ കൊച്ചിന്‍ ഹനീഫയ്ക്ക്. 15 കൊല്ലം മുമ്പ് അദ്ദേഹം മരണത്തിനു കീഴടങ്ങുമ്പോള്‍ ചെറിയ കുട്ടികളായിരുന്നു അവര്‍. ഉപ്പയുടെ മരണശേഷം ഉമ്മ ഫാസിലയുടെ കരുത്തില്‍ വളര്‍ന്ന സഫയും മര്‍വയും ഇപ്പോഴിതാ, പുതിയ ജീവിതം തേടി ഉപ്പയുടെ ഇഷ്ടനഗരമായ ചെന്നൈയിലേക്ക് തന്നെ എത്തിയിരിക്കുകയാണ്. ഫാസിലയുടെ അനുജനും കൊച്ചിന്‍ ഹനീഫയുടെ അളിയനുമായ ഫിറോസ് മാളിയേക്കല്‍ ആണ് മരുമക്കളുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോകളായി തന്നെ പങ്കുവച്ചത്. നിരവധി പ്രതിസന്ധികള്‍ മറികടന്ന് ഹനീഫ്ക ആഗ്രഹിച്ച ലക്ഷ്യത്തിലേക്ക്, സഫ കൊച്ചിന്‍ ഹനീഫ് സിഎ യും മര്‍വ കൊച്ചിന്‍ ഹനീഫ് സിഎസും വിജയകരമായി രണ്ടാം വര്‍ഷത്തിലേക്ക്് പടച്ചോന്‍ അനുഗ്രഹിക്കട്ടേ എന്നു പറഞ്ഞു കൊണ്ടാണ് മക്കള്‍ രണ്ടു പേരെയും ചെന്നൈയിലേക്ക് കൊണ്ടാക്കാന്‍ പോകുന്ന വിമാനത്താവളത്തില്‍ നിന്നുള്ള വീഡിയോ ഫിറോസ് പങ്കുവച്ചത്.

പരിശോധനകള്‍ കഴിഞ്ഞ് വിമാനത്തിലേക്ക് കയറാന്‍ പോകുന്നതും അകത്ത് സീറ്റിലേക്ക് കയറിയിരിക്കാന്‍ പോകവേ അപ്രതീക്ഷിതമായി നടന്‍ ജയറാമിനെ കാണുന്ന വീഡിയോയുമെല്ലാം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. തുടര്‍ന്ന് അദ്ദേഹവുമായി സംസാരിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും എല്ലാം ചെയ്ത് മനസു നിറഞ്ഞുള്ള അനുഗ്രഹവും വാങ്ങിയ ശേഷമാണ് അവര്‍ സീറ്റുകളിലേക്ക് മടങ്ങിയത്. സാധാരണ മുസ്ലീം സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അധികം പ്രായമാകും മുന്നേ വിവാഹജീവിതത്തിലേക്ക് കടക്കുന്നതു പതിവാണ്. പഠിച്ച് നേട്ടങ്ങള്‍ കൊയ്യുന്ന പെണ്‍കുട്ടികളും ഉണ്ട്. അതുപോലെ തന്നെ നടന്‍ ആഗ്രഹിച്ചിരുന്നതും ഇരട്ട പെണ്‍കുട്ടികളായ മക്കളെ കഴിയുന്നിടത്തോളം പഠിപ്പിക്കണം എന്നു മാത്രമായിരുന്നു. ആ സ്വപ്നം ഭാര്യ ഫാസിലയോട് പങ്കുവെക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവിന്റെ വിയോഗത്തില്‍ തളര്‍ന്നു പോയ ഫാസില രണ്ടു മക്കളേയും മിടുമിടുക്കികളായി പഠിക്കുകയായിരുന്നു.

പ്ലസ് ടുവിന് ഉന്നത മാര്‍ക്ക് നേടിയ ഇരുവരും പഠിച്ചു നേടാന്‍ വളരെ ബുദ്ധിമുട്ടേറിയ കോഴ്‌സിനാണ് ചേര്‍ന്നത്. ഒരാള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായും ഒരാള്‍ കമ്പനി സെക്രട്ടറി അഥവാ കോര്‍പ്പറേറ്റ് സെക്രട്ടറി കോഴ്‌സിനുമാണ് ചേര്‍ന്നത്. പഠനം പൂര്‍ത്തിയാക്കിയ ഇരുവരും ട്രെയിനിംഗിന്റെ ഭാഗമായിട്ടാണ് ചെന്നൈയിലേക്ക് മാറിയിരിക്കുന്നത്. ഇരുവര്‍ക്കും ധൈര്യവും തണലുമായി ഉമ്മ ഫാസിലയും ഒപ്പമുണ്ട്. ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ ബെസ്റ്റ് ട്രെയിനിംഗ് പ്രൊവൈഡറായ ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലാണ് ഇരുവരും പഠിച്ചത്. കൊച്ചിന്‍ ഹനീഫയുടെ മരണ ശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ച് അധികമാരും അന്വേഷിച്ചിരുന്നില്ല. എന്നാല്‍ നടന്‍ ദിലീപും സംഘവുമായിരുന്നു സര്‍വ്വ സഹായങ്ങളുമായി രണ്ടു പെണ്‍മക്കളടങ്ങുന്ന കുടുംബത്തിന് സഹായമായി ഒപ്പം നിന്നത്.

2010 ഫെബ്രുവരി 2നാണ് കൊച്ചിന്‍ ഹനീഫ വിടവാങ്ങിയത്. കരള്‍ രോഗം ബാധിച്ച അദ്ദേഹം ചെന്നൈയില്‍ വച്ചാണ് മരണത്തിനു കീഴടങ്ങിയത്. അതിനു ശേഷം സോഷ്യല്‍ മീഡിയകളില്‍ പോലും പ്രത്യക്ഷപ്പെടാതിരുന്ന നടന്റെ ഭാര്യയുടേയും കുടുംബത്തിന്റേയും വിശേഷങ്ങള്‍ അപൂര്‍വ്വമായി മാത്രമെ പുറത്തു വരാറുള്ളൂ. 'അഴിമുഖം' എന്ന ചിത്രത്തിലൂടെയാണ് കൊച്ചിന്‍ ഹനീഫ മലയാള സിനിമയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. വില്ലന്‍, സ്വഭാവനടന്‍, ഹാസ്യതാരം തുടങ്ങിയ നിലകളിലെല്ലാം കഴിവു തെളിയിച്ചു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് ഉള്‍പ്പെടെ 300 ഓളം ചിത്രങ്ങളിലാണ് അഭിനയിച്ചത്. തിരക്കഥ, സംവിധാനം തുടങ്ങിയ മേഖലകളിലും കൊച്ചിന്‍ ഹനീഫ തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. വാത്സല്യം, ആണ്‍കിളിയുടെ താരാട്ട് തുടങ്ങിയ നിരവധി ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങി. മദ്രാസ് പട്ടണം, യന്തിരന്‍ തുടങ്ങിയ ചിത്രങ്ങളിലാണ് അവസാനമായി അഭിനയിച്ചത്.

 

Cochin Haneefa Daughters IN CHENNAI

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES