]നടുറോഡില്‍ കോണ്‍ഗ്രസ് നേതാവുമായി തര്‍ക്കത്തിലേര്‍പ്പെട്ടതിനെത്തുടര്‍ന്ന് നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത സംഭവം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കു കയാണ്. കഴിഞ്ഞദിവസം രാത്രി 11-ഓടെ തിരുവനന്തപുരം ശാസ്തമംഗലം ജങ്ഷന് സമീപത്തായിരുന്നു സംഭവം.
ശാസ്തമംഗലത്തെ വീട്ടില്‍നിന്ന് വെള്ളയമ്പലത്തേക്ക് പോവുകയായിരുന്നു നടന്‍ മാധവ് സുരേഷ്. ഇവിടെവെച്ചാണ് കോണ്‍ഗ്രസ് നേതാവ് വിനോദ് കൃഷ്ണയുമായി താരം തര്‍ക്കത്തിലേര്‍പ്പെട്ടത്.
സംഭവത്തില്‍ പ്രതികരണവുമായി നടന്‍ മാധവ് സുരേഷ് കുറിച്ചത് ഇങ്ങനൊണ്. വിനോദ് കൃഷ്ണയ്‌ക്കെതിരെ ഒരു പരാതിയുമില്ലെന്ന് മാധവ് പറഞ്ഞു. എന്തുതെറ്റാണ് ചെയ്തതെന്ന് ഇരുവര്‍ക്കും പരസ്പരം മനസിലായെന്നു മാധവ് പറഞ്ഞു.മാധവ് ഇന്‍സ്റ്റഗ്രാമില്‍ ആണ് പ്രതികരണവുമായി എത്തയത്.
വിനോദ് കൃഷ്ണയ്ക്കെതിരെ പരാതിയില്ലെന്നും ഇരുവര്‍ക്കും തെറ്റ് മനസ്സിലായെന്നും അദ്ദേഹം കുറിച്ചു. 'വിനോദ് സാറിന് പരാതി ഇല്ലാതിരുന്നിട്ടും, പൊലീസുകാരില്‍ ഒരാള്‍ ഞാന്‍ ജീപ്പില്‍ കയറുന്നത് വീഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. നമ്മുടെ പൊലീസ് സേനയിലും മോശം ആളുകളുണ്ട്,' മാധവ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ആരോപിച്ചു
അവിടെ എന്താണ് സംഭവിച്ചതെന്ന് അവിടെയുണ്ടായിരുന്നവര്‍ക്ക് കൃത്യമായി അറിയാം. ആരും സത്യമെന്താണെന്ന് ശ്രദ്ധിക്കുന്നില്ല.' മാധവ് കുറിച്ചു.......