ട്രെയിന്‍ യാത്രക്കാരുടെ ബാഗേജിന് ഇനി കര്‍ശന നിയന്ത്രണം വരുന്നു. ഇതുവരെ വെറും നിയമത്തില്‍ മാത്രമായിരുന്ന ഭാരപരിധി ഇനി മുതല്‍ കര്‍ശനമായി നടപ്പാക്കാനാണ് റെയില്‍വേയുടെ തീരുമാനം. ആദ്യഘട്ടത്തില്‍ എന്‍സിആര്‍ സോണിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലാണ് ഇത് ആരംഭിക്കുക. പ്രയാഗ് രാജ് ജംക്ഷന്‍, കാണ്‍പൂര്‍, മിര്‍സാപൂര്‍, അലിഗഡ്, ഗോവിന്ദ്പുരി തുടങ്ങിയ സ്റ്റേഷനുകള്‍ ഇതിനകം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
യാത്രക്കാര്‍ പ്ലാറ്റ്ഫോമിലേക്കു പ്രവേശിക്കുന്നതിന് മുന്‍പ് ഇലക്ട്രോണിക് വേയിങ് മെഷീനില്‍ ബാഗേജ് പരിശോധിക്കേണ്ടതുണ്ട്. ഭാരപരിധി കവിയുന്നവര്‍ക്ക് അധിക ചാര്‍ജോ പിഴയോ ഈടാക്കും.
?? യാത്രാ ക്ലാസ് അനുസരിച്ചുള്ള ഭാരപരിധി:
എസി ഫസ്റ്റ് ക്ലാസ് 70 കിലോഗ്രാം
എസി ടു ടയര്‍ 50 കിലോഗ്രാം
എസി ത്രീ ടയര്‍, സ്ലീപ്പര്‍ ക്ലാസ് 40 കിലോഗ്രാം
ജനറല്‍ ക്ലാസ് 35 കിലോഗ്രാം
പരിധിക്കുള്ളില്‍ വന്നാലും, യാത്രക്കാര്‍ വഹിക്കുന്ന സാധനങ്ങള്‍ സീറ്റിംഗ് ഏരിയയില്‍ തടസ്സം സൃഷ്ടിക്കുന്നവിധം വച്ചാല്‍ പിഴ ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. റെയില്‍വേയുടെ ലക്ഷ്യം യാത്രക്കാര്‍ക്ക് സുഖകരമായ ദീര്‍ഘദൂര യാത്രയും കൂടുതല്‍ സൗകര്യങ്ങളും ഒരുക്കുക എന്നതാണ്. കൂടാതെ വരുമാനവും വര്‍ധിപ്പിക്കാനാണ് തീരുമാനം.
ഇതിനുപുറമേ, എയര്‍പോര്‍ട്ട് മാതൃകയില്‍ പ്രീമിയം സ്റ്റോറുകളും റെയില്‍വേ സ്റ്റേഷനുകളില്‍ വരുന്നു. വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ തുടങ്ങി വിവിധ സാധനങ്ങള്‍ ലഭ്യമാക്കുന്ന കടകള്‍ക്കാണ് അനുമതി നല്‍കുക.