പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന കാലം പറഞ്ഞ കഥ ജനുവരി 30ന് തിയേറ്ററില് എത്തും. മനസ്സുകളില് ഇടം നേടിയ എഴുത്തുകാരുടെ വരികള് സിനിമയുടെ മേമ്പടി കൂട്ടും...എസ്.പി വെങ്കിടേഷ് മകന് എസ്പി ഗോപാല് വെങ്കിടേഷ് സംഗീതം നല്കിയ രണ്ടു ഗാനങ്ങളും അജയ് രവി സംഗീതം നല്കിയ മൂന്നു ഗാനങ്ങളും ചിത്രത്തിന് മാറ്റുകൂട്ടും .
പുലിമുരുകൻ എന്ന ചിത്രത്തിൽ, മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച, കുട്ടിപ്പുലി മുരുകൻ അജാസ് നായകനായി അഭിനയിക്കുന്നു. ഏഷ്യാനെറ്റ് മഞ്ജു ഡാൻസ് ഡാൻസ് തുടങ്ങിയ ഒട്ടേറെ പരമ്പരകളിൽ, ബാലതാരമായി വന്ന ഡോ. സാന്ദ്ര നായികയാകുന്നു.
വയലാര് ശരത്ചന്ദ്രവര്മ്മ, രാജീവ് ആലുങ്കല്, മുരുകന് കാട്ടാക്കട, സ്വാമി അശ്വതി തിരുനാള്, ശ്രീകുമാര് ഇടപ്പോണ് എന്നിവരുടെ വരികളാണ് പാട്ടുകള്ക്ക് വരികള് ആയത്...സിത്താര കൃഷ്ണകുമാര്, സൂര്യനാരായണന്, ദീപു, അരിസ്റ്റോ സുരേഷ് രഞ്ജിത്തുണ്ണി എന്നിവര് ആലപിച്ചു...പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന സിനിമ നാടകശാല ഇന്റര്നാഷണല് മൂവീസ് നിര്മ്മിക്കുന്നു.
കരുനാഗപ്പള്ളി കൃഷ്ണന്കുട്ടി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി വിനോദ് ജി മാധവ് ചായഗ്രഹണം നിര്വഹിച്ചു .ജനുവരി 30ന് സിനിമ തീയറ്ററില് എത്തും