ഇന്നത്തെ ഭക്ഷണക്രമത്തില്‍ ആരോഗ്യം കൂട്ടാന്‍ സഹായിക്കുന്ന ഏറ്റവും ജനപ്രിയമായ സൂപ്പര്‍ ഫുഡുകളില്‍ ഒന്നാണ് ചിയ വിത്തുകള്‍. ചെറിയ കറുത്ത വിത്തുകളായെങ്കിലും ഇതില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ അനവധി ഗുണങ്ങള്‍ നല്‍കുന്നു.
1. ഹൃദയാരോഗ്യത്തിന്
ചിയ വിത്തുകള്‍ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ്. പ്രത്യേകിച്ച് ആല്‍ഫ-ലിനോലെനിക് ആസിഡ് (അഘഅ) ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോള്‍ നിയന്ത്രിക്കാനും സഹായിക്കുന്നു.
2. ശക്തമായ ആന്റിഓക്‌സിഡന്റുകള്‍
ചിയ വിത്തുകളില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളുണ്ട്. ഇവ ശരീരത്തെ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുകയും ഹൃദ്രോഗം, ചില തരത്തിലുള്ള ക്യാന്‍സര്‍ എന്നിവ തടയാന്‍ സഹായിക്കുകയും ചെയ്യുന്നു.
3. അസ്ഥികളുടെ ആരോഗ്യം
കാല്‍സ്യത്തില്‍ സമ്പന്നമായ ചിയ വിത്തുകള്‍ എല്ലുകളുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നു. സ്ഥിരമായി ഉപയോഗിച്ചാല്‍ അസ്ഥികളുടെ സാന്ദ്രത നിലനിര്‍ത്താനും ധാതുക്കളുടെ കുറവ് തടയാനും സഹായിക്കും.
4. ചര്‍മ്മാരോഗ്യത്തിന്
ചിയ സീഡ് വെള്ളം കുടിക്കുന്നത് ചര്‍മ്മത്തെ പോഷിപ്പിക്കുകയും ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നു. ഇതിലെ ഒമേഗ-3 കൊഴുപ്പുകള്‍ ചര്‍മ്മത്തിന് യുവത്വം നല്‍കുന്നുവെന്നതാണ് പ്രത്യേകത.
5. പ്രമേഹനിയന്ത്രണത്തിന്
നാരുകളില്‍ സമ്പുഷ്ടമായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ചിയ വിത്തുകള്‍ സഹായിക്കുന്നു. ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നുവെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതിനാല്‍ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനും തടയാനും ഇത് സഹായകമാണ്.
6. കുടല്‍ ആരോഗ്യത്തിന്
ചിയയിലെ ഉയര്‍ന്ന നാരുകള്‍ പ്രീബയോട്ടിക് പോലെ പ്രവര്‍ത്തിക്കുന്നു. കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിച്ച് ദഹനം മെച്ചപ്പെടുത്തുന്നു.
ചിയ വിത്ത് എങ്ങനെ ഉപയോഗിക്കാം?
തൈരില്‍ ചേര്‍ത്ത് കഴിക്കാം
സ്മൂത്തി തയ്യാറാക്കാം
വെള്ളത്തില്‍ കുതിര്‍ത്ത ശേഷം കുടിക്കാം