പ്രേക്ഷകരുടെ ആവേശകരമായ സ്വീകരണത്തോടെ തിയറ്ററുകളില്‍ കുതിപ്പ് തുടരുകയാണ് അര്‍ജുന്‍ അശോകന്‍ നായകനായ 'തലവര'. വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ അതിഗംഭീരമായി അവതരിപ്പിച്ച അര്‍ജുനിന്റെ പ്രകടനം, അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. സിനിമ കാണ്ട് ഇറങ്ങിയതിന് പിന്നാലെ നിറകണ്ണുകളോടെ നിന്ന അര്‍ജുന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രേക്ഷകരുടെ വികാരങ്ങള്‍ക്ക് തെളിവായി മാറി.
'അര്‍ച്ചന 31 നോട്ടൗട്ട്'ക്ക് ശേഷം അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയായ 'തലവര' പ്രേക്ഷകര്‍ക്ക് ശക്തമായ അനുഭവം സമ്മാനിക്കുന്നു. മലയാളത്തിലെ വിജയകരമായ ചിത്രങ്ങള്‍ ഒരുക്കിയ മഹേഷ് നാരായണനും ഷെബിന്‍ ബക്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ റിലീസിന് മുമ്പ് തന്നെ സിനിമ പ്രേക്ഷകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുകയായിരുന്നു. ചിത്രം ആ പ്രതീക്ഷയെ നിലനിര്‍ത്തുന്നതില്‍ വിജയിച്ചു എന്നാണ് എല്ലാവരും പറയുന്നത്.
അര്‍ജുന്‍ അവതരിപ്പിച്ച 'പാണ്ട' എന്ന കഥാപാത്രത്തോടൊപ്പം, നായികയായി രേവതി ശര്‍മ്മ എത്തുന്നു. അശോകന്‍, ഷൈജു ശ്രീധര്‍, അശ്വത് ലാല്‍, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണന്‍ തുടങ്ങി നിരവധി അഭിനേതാക്കള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാലക്കാട്ടിന്റെ തനതായ ഭാഷാശൈലി ഉള്‍ക്കൊണ്ട് എത്തുന്ന സിനിമയില്‍, ഇതുവരെ കാണാത്തൊരു ഗെറ്റപ്പിലാണ് അര്‍ജുന്‍ എത്തുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.
ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെയും മൂവിങ് നറേറ്റീവ്‌സിന്റെയും ബാനറില്‍ ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മ്മിച്ച 'തലവരയില്‍, അഖില്‍ അനില്‍കുമാറിനൊപ്പം തിരക്കഥ രചിച്ചിരിക്കുന്നത് അപ്പു അസ്ലമാണ്. മനോഹരമായ ഗാനങ്ങള്‍, ശക്തമായ സാങ്കേതികവിദ്യകള്‍, അനിരുദ്ധ് അനീഷിന്റെ ഛായാഗ്രഹണം, ഇലക്ട്രോണിക് കിളിയുടെ സംഗീതം, രാഹുല്‍ രാധാകൃഷ്ണന്റെ എഡിറ്റിംഗ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും പ്രേക്ഷകര്‍ക്ക് സമ്പൂര്‍ണമായൊരു അനുഭവം ഒരുക്കുകയാണ് ചിത്രം.