Latest News

ഇപ്പോള്‍ സ്‌നേഹിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധാലു; ഒരുപാട് സനേഹം നല്‍കാന്‍ മടി; മകളെ പോലും പൂര്‍ണമായി സ്‌നേഹിക്കാന്‍ ഭയം;  പണത്തിനെക്കുറിച്ചും ചെലവിനെക്കുറിച്ചും മകള്‍ തന്നെക്കാള്‍ ബോധവതി;  അവസാന നിമിഷം സാഗര്‍ പ്രതീക്ഷയിലായിരുന്നു; നടി മീന മനസ് തുറക്കുമ്പോള്‍

Malayalilife
ഇപ്പോള്‍ സ്‌നേഹിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധാലു; ഒരുപാട് സനേഹം നല്‍കാന്‍ മടി; മകളെ പോലും പൂര്‍ണമായി സ്‌നേഹിക്കാന്‍ ഭയം;  പണത്തിനെക്കുറിച്ചും ചെലവിനെക്കുറിച്ചും മകള്‍ തന്നെക്കാള്‍ ബോധവതി;  അവസാന നിമിഷം സാഗര്‍ പ്രതീക്ഷയിലായിരുന്നു; നടി മീന മനസ് തുറക്കുമ്പോള്‍

സിനിമാ ലോകത്ത് എവര്‍ഗ്രീന്‍ നായികയാണ് മീന.  സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയം തുടരുന്ന മീന. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച് കയ്യടി നേടിയ നടിയുടെ ജീവിതത്തില്‍ ഉണ്ടായ വലിയ ആഘാതമായിരുന്നു ഭര്‍ത്താവ് വിദ്യാസാഗറിന്റെ വേര്‍പാട്. ശ്വാസകോശത്തില്‍ അണുബാധയേറ്റ് ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു അദ്ദേഹം മരിക്കുന്നത്. അടുത്തിടെ റായന്‍ മിഥുനുമായുള്ള അഭിമുഖത്തില്‍ നടി ഭര്‍ത്താവിന്റെ വേര്‍പാടിനെക്കുറിച്ചും മകളെക്കുറിച്ചും പങ്ക് വച്ചതാണ് വാര്‍ത്തകളില്‍ നിറയുന്നത്.

തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു വിദ്യാസാഗറിന്റെ മരണം എന്നാണ് മീന പറയുന്നത്. ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും മീന റായന്‍ മിഥുനുമായുള്ള അഭിമുഖത്തില്‍ പറയുന്നുണ്ട്. 

ഞങ്ങളത് തീരെ പ്രതീക്ഷിച്ചിരുന്നില്ല. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അദ്ദേഹം രോഗാവസ്ഥയില്‍ നിന്നും പുറത്ത് വരുമെന്നും ജീവിതത്തിലേക്ക് തിരികെ വരുമെന്നുമാണ് കരുതിയിരുന്നത്. തുടക്കം മുതലേ ഡോക്ടര്‍മാരും പറഞ്ഞിരുന്നത് അതാണ്. നിര്‍ഭാഗ്യവശാല്‍ കൊവിഡ് വന്നു. മാറ്റിവെക്കാനായി കിട്ടുന്ന അവയവങ്ങളൊന്നും വേണ്ടത്ര ആരോഗ്യമുള്ളതായിരുന്നില്ല. അത് വലിയ തിരിച്ചടിയായിരുന്നു. പക്ഷെ അപ്പോഴും പ്രതീക്ഷ കൈവിട്ടിരുന്നില്ല. ഞങ്ങളേക്കാളും പ്രതീക്ഷ സാഗറിനുണ്ടായിരുന്നു. അദ്ദേഹം പോരാടുകയായിരുന്നു. ആ അവസ്ഥയില്‍ നിന്നും പുറത്തുകടക്കാന്‍ അദ്ദേഹം അതിയായി ആഗ്രഹിക്കുകയും അതിനായി പൊരുതുകയും ചെയ്തിരുന്നു.

അതായിരുന്നു കൂടുതല്‍ വേദനിപ്പിച്ചത്. എല്ലാ ഭാഗത്തു നിന്നും അത്രയും പ്രതീക്ഷ ലഭിച്ചിരുന്നു. ഒരുപാട് കാത്തിരിക്കുകയും പരിശ്രമിക്കുകയും ചെയ്തു. എന്നിട്ടും വിപരീതമായത് സംഭവിച്ചത് വലിയ ഒരടി കിട്ടിയത് പോലെയായിരുന്നു. കനത്ത ആഘാതമായിരുന്നു. അപ്രതീക്ഷിതവുമായിരുന്നു. വളരെ മോശം സമയമായിരുന്നു അത്.

മരണം നമുക്ക് പുതിയൊരു കാര്യമല്ല. കുടുംബത്തിലോ സുഹൃത്തുക്കളുടെ ജീവിതത്തിലോ അയല്‍വക്കത്തോ നമ്മള്‍ മരണം കണ്ടിട്ടുണ്ട്. ഷൂട്ടിങ് സമയത്ത് അത്തരം സീനുകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ നമുക്ക് പ്രിയപ്പെട്ടൊരാള്‍ക്ക് സംഭവിക്കുമ്പോള്‍ അത് നമ്മളെ വളരെ ആഴത്തില്‍ വേദനിപ്പിക്കും. ഒരുപാട് കാലം സുഖമില്ലാതെ കിടന്ന്, പതിയെ പതിയെ മരിക്കുന്നത് തന്നെ വളരെ വിഷമമുണ്ടാക്കുന്നതാണ്. മറിച്ച് നന്നായിരുന്ന ഒരാള്‍, പുറത്ത് വരുമെന്ന് കരുതിയിരുന്ന ഒരാള്‍ പോകുന്നതാണ് ഏറ്റവും വേദനിപ്പിക്കുന്നത്. അത് വരുന്നത് നമ്മള്‍ കാണില്ല. കനത്ത ആഘാതമായിരിക്കും.

ആ വേദന എന്നെ മാറ്റിയിട്ടുണ്ടെന്ന് തോന്നുന്നു. ഇപ്പോള്‍ മറ്റൊരാളെ സ്‌നേഹിക്കുന്ന കാര്യത്തില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധാലുവാണ്. ഒരുപാട് സനേഹം നല്‍കാന്‍ മടിയാണ്. പരിപൂര്‍ണമായും സ്‌നേഹിക്കാന്‍ എനിക്കാകുന്നില്ല. അത് എന്നെ വേദനിപ്പിച്ചേക്കാം എന്ന ഭയമാണ്. എന്റെ മകളുടെ കാര്യത്തില്‍ പോലും, ഞാന്‍ അങ്ങനെയായിട്ടുണ്ട്. മുമ്പ് ഇങ്ങനെ ആയിരുന്നില്ലല്ലോ എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. നേരത്തെ അന്ധമായി സ്‌നേഹിക്കുമായിരുന്നു. ഇപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നത് പൂര്‍ണമായും പറയാന്‍ പോലും ഭയമാണ്' മീന പറഞ്ഞു.

മകളെക്കുറിച്ച് പുതിയ അഭിമുഖത്തില്‍ മീന പറഞ്ഞ വാക്കുകളാണിങ്ങനെയാണ്. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധാലുവാണ് തന്റെ മകളെന്ന് മീന പറയുന്നു. 
കഴിഞ്ഞ ദിവസം ഞങ്ങളൊരിടത്ത് പോയി. അവള്‍ക്കൊരു സാധനം വാങ്ങാന്‍ നോക്കുകയായിരുന്നു ഞാന്‍. എത്ര രൂപയാകും എന്ന് അവള്‍ ചോദിച്ചു. വില പറഞ്ഞപ്പോള്‍ കുറച്ച് നേരം ചിന്തിച്ച ശേഷം എനിക്കിത് വേണമെന്ന് തോന്നുന്നില്ല, വില വളരെ കൂടുതലാണെന്ന് പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. അങ്ങനെ ചിന്തിക്കുന്നത് നല്ലതാണ്, പക്ഷെ നിനക്കത് വേണമെങ്കില്‍ വാങ്ങിക്കോ, എനിക്ക് വാങ്ങിത്തരാനാകുമെന്ന് ഞാന്‍ പറഞ്ഞു. വേണ്ട അമ്മേ, ഞാനൊരുപാട് അത് ഉപയോ?ഗിക്കുമെന്ന് തോന്നുന്നില്ല, അത്രയും പണം കൊടുത്ത് വാങ്ങേണ്ടതില്ലെന്ന് അവള്‍ മറുപടി നല്‍കി. 

സാമ്പത്തിക ഉപദേശം എനിക്കിപ്പോഴും ആ ചിന്ത വന്നിട്ടില്ല, മകള്‍ക്ക് വന്നല്ലോ എന്ന് തോന്നി. പണം സേവ് ചെയ്യുന്നതിനെക്കുറിച്ചുള്ള റീലുകള്‍ അവള്‍ എനിക്കയക്കും. പണത്തിനെക്കുറിച്ചും തന്റെ ചെലവിനെക്കുറിച്ചും അവള്‍ ബോധവതിയാണെന്ന് ഇന്ന് ഞാന്‍ മനസിലാക്കുന്നു. അത് വളരെ നല്ല കാര്യമാണ്. എന്ത് തന്നെയായാലും ആരെയും ആശ്രയിക്കാതെ നിനക്ക് നിന്റേതായ സമ്പാദ്യം വേണമെന്ന് താന്‍ മകളോട് എപ്പോഴും പറയാറുണ്ടെന്നും മീന തുറന്നുപറയുന്നു. 

ഞാന്‍ അമ്മയായ ശേഷമാണ് എന്റെ അമ്മയെ ഞാന്‍ ശരിക്കും മനസിലാക്കിയത്. അതിന് മുമ്പും അമ്മ എനിക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ഞാനതൊന്നും മനസിലാക്കിയില്ല. അത് അമ്മയുടെ ജോലിയാണെന്ന് കരുതി. പക്ഷെ ഞാന്‍ അമ്മായായപ്പോള്‍ എന്തുകൊണ്ടാണ് എന്റെ അമ്മ എന്നോട് പലതിനും നോ പറഞ്ഞതെന്ന് മനസിലാക്കി. ഇപ്പോള്‍ ഇത് എന്റെ മകള്‍ മനസിലാക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍ എന്നും മീന പറഞ്ഞു. 

Read more topics: # മീന.  
actress meena about life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES