മലയാളികള്‍ക്ക് മുഴുവന്‍ നടന്‍ ഇന്നസെന്റിന്റെ കുടുംബത്തെ അറിയാം. ഭാര്യ ആലീസിനെയും ദമ്പതികളുടെ ഏകമകന്‍ സോണറ്റിനെയും സോണറ്റിന്റെ കുടുംബത്തേയും എല്ലാം നന്നായി അറിയാവുന്ന ആരാധകര്‍ അവരുടെ വീട്ടിലെ വിശേഷങ്ങളും മുടങ്ങാതെ അറിയാറുണ്ട്. ഇന്നസെന്റിന്റെ പാത പിന്തുടര്‍ന്ന് കുടുംബത്തില്‍ നിന്നാരും സിനിമയിലേക്ക് എത്തിയിരുന്നില്ല. എന്നാല്‍ കുറച്ചു കാലം മുമ്പാണ് അദ്ദേഹത്തിന്റെ പേരക്കുട്ടിയാണ് ഇന്നസെന്റ് സോണറ്റ് സിനിമയിലേക്ക് പ്രവേശിക്കുവാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്ത വന്നത്. ഇന്നസെന്റിനെ സ്നേഹിച്ചിരുന്ന ആരാധകരെ തേടിയെത്തിയ ആ സന്തോഷ വാര്‍ത്തയ്ക്ക് പിന്നാലെ ഇന്നസെന്റ് അറിയിച്ചത് തനിക്കുണ്ടായ ഒരു വലിയ അപകടത്തിന്റെ വാര്‍ത്തയും അതില്‍ നിന്നും അത്ഭുതകരമായി തന്നെ രക്ഷപ്പെട്ട വിവരവുമാണ്.
ഇരിഞ്ഞാലക്കുടയിലാണ് ഇന്നസെന്റിന്റെ നാട്. നാട്ടില്‍ അതിഗംഭീരമായ വീട് പണിത നടന്റെ കുടുംബം അവിടെയാണ് ഇപ്പോള്‍ താമസിക്കുന്നതെങ്കിലും എറണാകുളത്തും ഇവര്‍ക്കൊരു ഫ്ളാറ്റുണ്ട്. ഷൂട്ടിംഗിനായി എറണാകുളത്തോ, കൊച്ചിയിലോ പരിസര പ്രദേശങ്ങളിലോ ഒക്കെയാണുള്ളതെങ്കില്‍ ഈ ഫ്ളാറ്റിലായിരിക്കും അദ്ദേഹം ഉണ്ടാവുക. ഭാര്യയും മകനും മരുമകളും പേരക്കുട്ടികളും ഒക്കെ ഒപ്പം ഉണ്ടാവുകയും ചെയ്യും. ഇന്നസെന്റിന്റെ മകന്‍ സോണറ്റിന് ഇരട്ടക്കുട്ടികളാണ്. ഇന്നസെന്റ് സോണറ്റും അന്നമോളും. അപ്പാപ്പനു ചുറ്റും വട്ടമിട്ടു നടന്ന് വളര്‍ന്ന മക്കളാണ് ഇരുവരും. അങ്ങനെ ഒരിക്കല്‍ അപ്പാപ്പനൊപ്പം നില്‍ക്കുവാന്‍ ഇരുവരും എറണാകുളത്തെ ഫ്ലാറ്റിലേക്കെത്തി. രണ്ടുപേരും ചേര്‍ന്ന് ഫ്ളാറ്റിന് താഴെയുള്ള സ്ഥലത്ത് കളിക്കുകയായിരുന്നു. കളിക്കിടെയാണ് അന്ന റോഡിലേക്ക് ഓടിയത്.
പിന്നാലെ ഇന്നസെന്റും ഓടി. എന്നാല്‍ ആ ഓട്ടത്തിനിടെ മാന്‍ ഹോളിലെ സ്ലാബില്‍ തട്ടി കാലിടറി വീണ ഇന്നസെന്റ് നേരെ ചെന്നു വീണത് വലിയ മാന്‍ഹോളിലേക്കാണ്. ഫ്ളാറ്റുകളിലെ മാലിന്യങ്ങള്‍ ഒഴുക്കിവിട്ടിരുന്ന ആ മാന്‍ഹോള്‍ നിറയെ വേസ്റ്റ് ഒഴുകുകയായിരുന്നു. അതില്‍ വീണ് മുങ്ങിപ്പൊങ്ങിയ ഇന്നസെന്റിനെ കണ്ട് ഓടിയെത്തിയ അന്നമോള്‍ ആ കാഴ്ച കണ്ട് പേടിച്ചു വിറച്ചുപോയി. നിലവിളിക്കാന്‍ പോലും ശബ്ദമില്ലാതെ നിന്ന അന്നമോളുടെ വായില്‍ നിന്ന് ഇന്നൂ.. ഇന്നൂ എന്നു മാത്രമേ പുറത്തേക്ക് വരുന്നുണ്ടായിരുന്നുള്ളൂ. അതുകണ്ട് അപ്പാപ്പനായ ഇന്നസെന്റ്് അവിടേക്ക് പാഞ്ഞെത്തി വരികയായിരുന്നു.
അന്നേ എന്തുപറ്റീ എന്ന ചോദ്യത്തിന് വീണ സ്ഥലത്തേക്ക് കൈചൂണ്ടിയുള്ള കരച്ചില്‍ മാത്രമായിരുന്നു അവളുടെ മറുപടി. സ്ലാബ് നീങ്ങിയിരിക്കുന്ന മാന്‍ഹോള്‍ കണ്ടതും ഇന്നസെന്റിന് കാര്യം പിടികിട്ടി. ഒട്ടും താമസിയാതെ തന്നെ അതിലേക്ക് ചാടിയിറങ്ങുകയായിരുന്നു ഇന്നസെന്റ്. പേരക്കുട്ടിയെ ഇരുകൈകളിലുമായി പൊക്കിയെടുത്ത് പുറത്തെത്തിച്ച് പിന്നെ ആശുപത്രിയിലേക്കൊരു ഓട്ടമായിരുന്നു. അങ്ങനെ ആശുപത്രിയിലെത്തിച്ച ശേഷം ട്യൂബിട്ട് ഉള്ളിലെ വേസ്റ്റ് മുഴുവന്‍ പുറത്തെത്തിച്ചാണ് അന്ന് പേരക്കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. ആശുപത്രിയില്‍ കിടക്കുന്ന മകനെ കാണാന്‍ ഓടിയെത്തിയ സോണറ്റിനോട് ഇന്നസെന്റ് പറഞ്ഞത് ഇങ്ങനെയാണ്: എന്നെ ദൈവം നിയോഗിച്ചത് നടനാകാനൊന്നുമല്ല, ഇവനെ രക്ഷിക്കാനാണ് എന്നാണ് ഇന്നസെന്റ് പറഞ്ഞത്.
വനിത മാഗസിന് നല്‍കിയ ഏറ്റവും പുതിയ ഇന്റര്‍വ്യൂവിലാണ് അപ്പാപ്പന്‍ തന്റെ ജീവന്‍ രക്ഷിച്ച കഥ ഇന്നസെന്റ് പറഞ്ഞത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ഇംഗ്ലിഷ് ലിറ്ററേച്ചറില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ആ പേരക്കുട്ടി ഇപ്പോള്‍. നേരത്തെ അന്നമോളെ തേടി മഞ്ജുവാര്യരുടെ മകളായി അഭിനയിക്കുവാന്‍ അവസരം വന്നിരുന്നു. എന്നാല്‍ അന്ന് താല്‍പര്യമില്ലെന്ന് അന്ന അറിയിച്ചെങ്കിലും സോണറ്റ് സിനിമാ പ്രവേശനം കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ ആ കാത്തിരിപ്പിന്റെ ഫലമെന്നോണം അപ്പാപ്പന്റെ വഴിയെ 20ാം വയസില്‍ ഹായ് ഗയ്സ് സിനിമയിലൂടെ ബിഗ്സ്‌ക്രീനിലേക്ക് എത്തുകയാണ്.