നടന്‍ കൃഷ്ണകുമാറിന്റെ ഇളയ മകള്‍ ഹന്‍സിക കൃഷ്ണ തന്റെ പുതിയ ഡാന്‍സ് വിഡിയോ വഴി സോഷ്യല്‍ മീഡിയയില്‍ വീണ്ടും തരംഗമായി. 'ലവ് ഇന്‍ഷുറന്‍സ് കമ്പനി' എന്ന ചിത്രത്തിലെ അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച 'ധീമ' എന്ന ഗാനത്തിനാണ് ഹന്‍സിക മനോഹരമായി ചുവടുവച്ചത്.
സ്ട്രെച്ചുകളും കാര്‍ട്ട്വീല്‍സും ഉള്‍പ്പെടെയുള്ള സങ്കീര്‍ണമായ ഡാന്‍സ് മൂവുകള്‍ വളരെ അനായാസമായി അവതരിപ്പിച്ച ഹന്‍സികയെ ആരാധകര്‍ വാഴ്ത്തിക്കൊണ്ടിരിക്കുന്നു. ''പനിയായിരുന്നിട്ടും നൃത്തം ചെയ്തു'' എന്ന കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവെച്ചത്. ''ഒന്നും പഠിക്കാതെ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങുന്ന കൂട്ടുകാരിയെ ഓര്‍മ്മിപ്പിക്കുന്നു'' എന്നൊരു രസകരമായ കമന്റും വിഡിയോയ്ക്ക് കീഴില്‍ ശ്രദ്ധേയമായി.
''പൊളി ഡാന്‍സ്'', ''ബ്യൂട്ടിഫുള്‍'', ''നൈസ്'' തുടങ്ങിയ നിരവധിയുള്ള അഭിനന്ദനങ്ങളാണ് ആരാധകര്‍ രേഖപ്പെടുത്തിയത്. കാര്‍ട്ട്വീലിനുള്ള പ്രശംസകളും വിഡിയോയ്ക്ക് ലഭിച്ചു. സമൂഹമാധ്യമങ്ങളില്‍ വലിയ ആരാധക പിന്തുണയുള്ള ഹന്‍സിക, ഇടയ്ക്കിടെ പങ്കുവക്കുന്ന റീലുകളിലൂടെ തന്നെ വാര്‍ത്തകളില്‍ ഇടംനേടാറുണ്ട്. പുതിയ വിഡിയോയും ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്.