വിജയ് ചിത്രത്തില്‍ മാളവിക മോഹനനും. ദളപതി 64- എന്ന പേരില്‍ അണിയറയില്‍ ഒരുങ്ങുന്ന ചിത്രത്തിലാണ് മാളവികയ്ക്ക് അവസരം കിട്ടിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പേട്ട എന്ന ചിത്രത്തിലാണ് മാളവിക മോഹനന്‍ തമിഴില്‍ ഒടുവില്‍ അഭിനയിച്ചത്. മാളവിക ദളപതി 64-ല്‍ അഭിനയിക്കുന്ന വിവരം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.ഉടന്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.