വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
സോഹന്‍ സീനുലാല്‍ രചനയും സംവിധാനവും ചെയ്യുന്ന 'ഡാന്‍സ് പാര്‍ട്ടി' ഇന്നു മുതല്‍
സെന്‍ട്രല്‍ പിക്‌ചേഴ്‌സ് പ്രദര്‍ശനത്തിനെത്തിക്കുന്നു.ശ്രദ്ധ ഗോകുല്‍, പ്രയാ?ഗ മാര്‍ട്ടിന്‍,പ്രീതി രാജേന്ദ്രന്‍ എന്നിവര്‍ നായികമാരാകുന്ന ഈ ചിത്രത്തില്‍ ജൂഡ് ആന്റണി, സാജു നവോദയ, ഫുക്രു,ബിനു തൃക്കാക്കര,മെക്കാര്‍ട്ടിന്‍,അഭിലാഷ് പട്ടാളം, നാരായണന്‍കുട്ടി,ലെന, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസല്‍, ഷിനില്‍, ഗോപാല്‍ജി, ജാനകി ദേവി, ജിനി, സുശീല്‍,ബിന്ദു,ഫ്രെഡ്ഡി, അഡ്വ. വിജയകുമാര്‍, ?ഗോപാലകൃഷ്ണന്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.ഓള്‍?ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെജി പ്രോത്താസിസ്,നൈസി റെജി എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണംബിനു കുര്യന്‍ നിര്‍വഹിക്കുന്നു.
സന്തോഷ് വര്‍മ്മ, നിഖില്‍ എസ് മറ്റത്തില്‍, മല്ലു റാപ്പര്‍ ഫെജോ എന്നിവരുടെ വരികള്‍ക്ക് രാഹുല്‍ രാജ്,ബിജിബാല്‍, വി3കെ എന്നിവര്‍ സം?ഗീതം പകരുന്നു.എഡിറ്റിംങ്-വി സാജന്‍,
ആര്‍ട്ട്-സതീഷ് കൊല്ലം, മേക്കപ്പ്-റോണക്‌സ് സേവ്യര്‍,കോസ്റ്റുംസ്- അരുണ്‍ മനോഹര്‍, സൗണ്ട് ഡിസൈന്‍ - ഡാന്‍ ജോസ് , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുനില്‍ ജോസ്,മധു തമ്മനം, കോ ഡയറക്ടര്‍-പ്രകാശ് കെ മധു,പ്രൊജക്ട് കോര്‍ഡിനേറ്റര്‍ -ഷഫീക്ക് കെ. കുഞ്ഞുമോന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍-മാത്യു ജെയിംസ്, സ്റ്റില്‍സ്-നിദാദ് കെ എന്‍,ശബ്ദലേഖനം-ഡാന്‍,ഡിസൈന്‍സ് -കോളിന്‍സ്
ലിയോഫില്‍.പി ആര്‍ ഒ-എ എസ് ദിനേശ്.
അസ്ത്രാ 'ഇന്നു മുതല്‍.
അമിത് ചക്കാലക്കല്‍, സുഹാസിനി കുമരന്‍എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആസാദ് അലവില്‍ സംവിധാനം ചെയ്യുന്ന 'അസ്ത്രാ ' ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.കലാഭവന്‍ ഷാജോണ്‍, സന്തോഷ് കീഴാറ്റൂര്‍, സെന്തില്‍ കൃഷ്ണ,ശ്രീകാന്ത് മുരളി,സുധീര്‍ കരമന,അബുസലിം, ജയകൃഷ്ണന്‍, രേണു സൗന്ദര്‍,മേഘനാഥന്‍, ചെമ്പില്‍ അശോകന്‍,പുതുമുഖ താരം ജിജു രാജ്,അഖില്‍ ജയരാജ്,ശിവാജി ഗണേശിന്റെ ചെറുമകന്‍ ദുഷ്യന്ത്,വന്നി, നീനാക്കുറുപ്പ്,സന്ധ്യാ മനോജ്, വര്‍ണ്ണിക,
പരസ്പരം പ്രദീപ്, സനല്‍ കല്ലാട്ട് തുടങ്ങിയവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പോറസ് സിനിമാസിന്റെ ബാനറില്‍ പ്രേം കല്ലാട്ട്, പ്രീനന്ദ് കല്ലാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മണി പെരുമാള്‍ നിര്‍വഹിക്കുന്നു.ബി കെ ഹരിനാരായണന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിത്താര ഈണം പകരുന്നു. വിനു.കെ.മോഹന്‍, ജിജുരാജ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.നിര്‍വ്വഹിക്കുന്നു.
പശ്ചാത്തലസംഗീതം- റോണി റാഫേല്‍,എഡിറ്റിംഗ്-അഖിലേഷ് മോഹന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജന്‍- ഫിലിപ്പ്,കല-ശ്യാംജിത്ത് രവി,ചമയം-രഞ്ജിത്ത് അമ്പാടി.വസ്ത്രലങ്കാരം- അരുണ്‍ മനോഹര്‍,
സ്റ്റില്‍സ്- ഷിബിശിവദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അഖില്‍ സി തിലകന്‍,ആക്ഷന്‍-മാഫിയ ശശി, ഫിനാന്‍സ് കണ്‍ട്രോളര്‍-കെ എന്‍ സുരേഷ് പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍-റഫീഖ്,പി ആര്‍ ഒ-എ എസ് ദിനേശ്.
' ഒച്ച് 'ഇന്നു മുതല്‍
സുധീര്‍ കരമന,ഹിമ ശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജുലന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന' ഒച്ച് ' ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.അജിത് കോശി,പാഷാണം ഷാജി,
നിയാസ് ബക്കര്‍,സ്വപ്ന പിള്ള,മഞ്ജു കോട്ടയം,അലീന തുടങ്ങിവരാണ് മറ്റു താരങ്ങള്‍.
റൂഫ് ലാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റൂഫ് ലാന്റ് വിജയന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഹാരീസ് അബ്ദുള്ള നിര്‍വ്വഹിക്കുന്നു.സംഗീതം-സേവ്യര്‍ കലാഭവന്‍,എഡിറ്റര്‍-ഹരി മോഹന്‍ദാസ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മുകേഷ് തൃപ്പൂണിത്തുറ,കല-ഷിജു കെട്ടാങ്ങല്‍,
മേക്കപ്പ്-ജയന്‍ പൂങ്കുളം,വസ്ത്രാലങ്കാരം-കുക്കു ജീവന്‍,സ്റ്റില്‍സ്-സന്തോഷ് പട്ടാമ്പി,പരസ്യക്കല-മനോജ് ഡിസൈന്‍സ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വിനു,അസോസിയേറ്റ് ഡയറക്ടര്‍-കൃഷ്ണന്‍, അസിസ്റ്റന്റ് ഡയറക്ടര്‍-അഭിജിത്ത്,പ്രൊഡക്ഷന്‍,ഫിനാന്‍സ് കണ്‍ട്രോളര്‍-
സുന്ദരന്‍ തിരൂര്‍, എക്‌സിക്യൂട്ടീവ്-ഗൗതം കൃഷ്ണ,പി ആര്‍ ഒ-എ എസ് ദിനേശ്.