മികച്ച റോളുകളിലൂടെ മലയാള സിനിമയില്‍ തിളങ്ങിക്കൊണ്ടിരിക്കുന്ന നടിയാണ് ദര്‍ശന രാജേന്ദ്രന്‍. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തിയ താരം ഹൃദയം എന്ന ഒറച്ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറി. ഇപ്പോള്‍ ദര്‍ശനയുടെ പിറന്നാളാഘോഷത്തിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ജയ ജയ ജയ ഹേ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് നടിയുടെ പിറന്നാള്‍ ആഘോഷിച്ചത്.
കേക്കിന് പകരം ചക്ക മുറിച്ചായിരുന്നു ആഘോഷം. 'ജയ ജയ ജയഹേയുടെ സെറ്റില്‍ എനിക്ക് മനോഹരമായ ഒരു ജന്മദിനം ലഭിച്ചു. എനിക്ക് ഇഷ്ടമുള്ളത് കൃത്യമായി ചെയ്യുന്ന മികച്ച ഒരു കൂട്ടം ആളുകളോടൊപ്പം, എന്റെ ജന്മദിനം ഞാന്‍ നല്‍കുന്ന ഹൈപ്പിന് അനുസരിച്ച് നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു. എല്ലാ സ്‌നേഹത്തിനും നന്ദി .... ഇതിലും മികച്ച കേക്ക് വേറെ ഇല്ല' വീഡിയോ പങ്കുവച്ചുകൊണ്ട് ദര്‍ശന കുറിച്ചു.
ഡിയര്‍ ഫ്രണ്ടാണ് ദര്‍ശനയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തുറമുഖമാണ് ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം.
സൈജു കുറുപ്പിനെ നായകനാക്കി ഒരുക്കിയ 'അന്താക്ഷരി'യ്ക്ക് ശേഷം ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ' ജയ ജയ ജയ ജയഹേ'. അജുവര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സദ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കോമഡി എന്റര്‍ടെയ്നറിലെ മറ്റ് താരങ്ങള്‍.