Latest News

പ്രൊമോഷന്‍ പരിപാടിയില്‍ കാലിന്മേല്‍ കാല്‍ കയറ്റി വച്ചിരുന്ന ദര്‍ശന രാജേന്ദ്രനെതിരെ സദാചാര കമന്റ്; നിന്നെക്കാളും മുതിര്‍ന്നവരും കഴിവുള്ളവരും ആണ് നിന്റെ മുന്നില്‍ ഇരിക്കുന്നതെന്നും കാല് താഴെ വെക്കണമെന്നും എഴുതിയ കമന്റിന് പൊങ്കാലയുമായി സോഷ്യല്‍മീഡിയയും

Malayalilife
പ്രൊമോഷന്‍ പരിപാടിയില്‍ കാലിന്മേല്‍ കാല്‍ കയറ്റി വച്ചിരുന്ന ദര്‍ശന രാജേന്ദ്രനെതിരെ സദാചാര കമന്റ്; നിന്നെക്കാളും മുതിര്‍ന്നവരും കഴിവുള്ളവരും ആണ് നിന്റെ മുന്നില്‍ ഇരിക്കുന്നതെന്നും കാല് താഴെ വെക്കണമെന്നും എഴുതിയ കമന്റിന് പൊങ്കാലയുമായി സോഷ്യല്‍മീഡിയയും

മികച്ച ചില വേഷങ്ങളിലൂടെ വന്ന് നായികയായി മലയാളി മനസില്‍ ഇടംപിടിച്ച നായികയാണ് ദര്‍ശന രാജേന്ദ്രന്‍. പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയത്തിലൂടെയാണ് ദര്‍ശന നായികയായി ശ്രദ്ധേയയായത്. ബേസില്‍ ജോസഫ് നായകനായി അടുത്തിടെ പുറത്തിറങ്ങിയ 'ജയ ജയ ജയ ജയ ഹേ' എന്ന സിനിമയിലും ദര്‍ശന നായികയായി അഭിനയിച്ചു.ഈ വര്‍ഷത്തെ ഏറ്റവും മികച്ച വിജയങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് ചിത്രം. 

ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രൊഡക്ഷന്‍ ടീം നല്‍കിയ ഒരു അഭിമുഖത്തിന്റെ വീഡിയോയുടെ താഴെ വന്ന ഒരു കമന്റ് ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വീഡിയോയില്‍ കാലിന്റെ മുകളില്‍ കാല്‍ കേറ്റിവച്ചാണ് ദര്‍ശന ഇരിക്കുന്നത്. ഇതില്‍ പ്രകോപിതനായ ഒരാളാണ് ആണ് താരത്തിനെതിരെ അധിക്ഷേപ കമന്റ് ചെയ്തിട്ടുള്ളത്.

'കാല് താഴെ വെക്കടി. നിന്നെക്കാളും മുതിര്‍ന്നവരും കഴിവുള്ളവരും ആണ് നിന്റെ മുന്നില്‍ ഇരിക്കുന്നത്. അവര്‍ക്ക് ആര്‍ക്കും ഇത്ര അഹങ്കാരം ഇല്ലല്ലോ' ഇതായിരുന്നു ഈ വ്യക്തിയുടെ കമന്റ്. നിരവധി ആളുകള്‍ ആണ് ഇയാള്‍ക്ക് മറുപടി നല്‍കിക്കൊണ്ട് രംഗത്തെത്തുന്നത്.

ദര്‍ശന കാല്‍ കയറ്റി വച്ചിരിക്കുന്നത് അവരുടെ തന്നെ കാലിന്റെ മുകളില്‍ ആണെന്നും മറിച്ച് ഇതുപോലെയുള്ള വിവരമില്ലാത്ത കുല പുരുഷന്മാരുടെ തലയുടെ മുകളിലാണ് എന്നും അത് അങ്ങനെ തന്നെ അവിടെ ഇരിക്കട്ടെ എന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്

comment against darshana

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES