Latest News

ഇന്റിമസി സീനുകളിലൊന്നും ടെന്‍ഷന്‍ ഇല്ലാത്ത മലയാളം ഇന്‍ഡസ്ട്രിയിലെ ഒരു പെണ്‍കുട്ടിയാണ് താന്‍ എന്നത് അഭിമാനം; ശരീരത്തെയും ശബ്ദത്തെയും മനസിനെയുമൊക്കെ അഭിനയത്തിന്റെ ടൂളുകള്‍ മാത്രമായാണ് കാണുന്നത്; ആഷിക് അബുവിന്റെ ആന്തോളജി ചിത്രം ആണും പെണ്ണിലെ അഭിനയത്തെക്കുറിച്ച് ദര്‍ശന രാജേന്ദ്രന്‍

Malayalilife
ഇന്റിമസി സീനുകളിലൊന്നും ടെന്‍ഷന്‍ ഇല്ലാത്ത മലയാളം ഇന്‍ഡസ്ട്രിയിലെ ഒരു പെണ്‍കുട്ടിയാണ് താന്‍ എന്നത് അഭിമാനം; ശരീരത്തെയും ശബ്ദത്തെയും മനസിനെയുമൊക്കെ അഭിനയത്തിന്റെ ടൂളുകള്‍ മാത്രമായാണ് കാണുന്നത്; ആഷിക് അബുവിന്റെ ആന്തോളജി ചിത്രം ആണും പെണ്ണിലെ അഭിനയത്തെക്കുറിച്ച് ദര്‍ശന രാജേന്ദ്രന്‍

സാവിത്രി, രാച്ചിയമ്മ, റാണി എന്നീ മൂന്നു സ്ത്രീകളുടെ മൂന്ന് കാലഘട്ടങ്ങളിലെ രാഷ്ട്രീയ സാമൂഹിക വിഷയമാണ് ചിത്രം പറഞ്ഞത്  വേണു, ആഷിക് അബു, ജെയ് കെ. എന്നിവര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ആസിഫ് അലി, ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത്ത്, റോഷന്‍ മാത്യു, പാര്‍വ്വതി, സംയുക്ത മേനോന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോള്‍ ചിത്രത്തിലെ അഭിനയത്തെക്കുറിച്ച് ദര്‍ശന പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്.

ആണും പെണ്ണും' സിനിമയിലെ ഇന്റിമസി സീനുകളെ കുറിച്ചുള്ള ചോദ്യ്ത്തിനാണ് നടി മറുപടി നല്കിയത്.ഇത്തരം രംഗങ്ങളൊന്നും ടെന്‍ഷനായി തോന്നാത്ത മലയാളം ഇന്‍ഡസ്ട്രിയിലെ ഒരു പെണ്‍കുട്ടിയാണ് താന്‍ എന്നത് വളരെ അഭിമാനം തോന്നിയ സമയമായിരുന്നു എന്നാണ് ദര്‍ശന പറയുന്നത്.

ആണും പെണ്ണും ചെയ്ത സമയത്ത് കാട്ടിലെ ആ സീക്വന്‍സുകള്‍ ഷൂട്ട് ചെയ്യുന്നത് ഏത് രീതിയില്‍ ആയിരിക്കും എന്ന ഐഡിയ ഇല്ലായിരുന്നു. കഥ വായിച്ചപ്പോള്‍ അത് ഇന്‍ട്രസ്റ്റിംഗ് ആയി തോന്നി. എങ്ങനെയായിരിക്കും ഷൂട്ട് ചെയ്യുക എന്ന് ആലോചിച്ചിരുന്നു. എങ്കിലും അതിനെ കുറിച്ച് ആഷിഖ് അബുവിനോടോ ഷൈജു ഖാലിദിനോടോ ചോദിച്ചിരുന്നില്ല.

കോളേജില്‍ നിന്നുള്ള സീനുകളെ പോലെയേ തനിക്ക് കാട്ടിലെ ആ സീനുകളും തോന്നിയിട്ടുള്ളൂ. ആ ഒരു എന്‍വയോണ്‍മെന്റില്‍ വരുന്ന ചെറിയൊരു ടെന്‍ഷന്‍ ഉണ്ടാകും. ഇതൊരു പുതിയ കാര്യമാണല്ലോ ചെയ്യുന്നത്, ഇതിന് മുമ്പ് ഒരിക്കലും ഇങ്ങനെ ചെയ്തിട്ടില്ലല്ലോ എന്ന ചെറിയ ടെന്‍ഷന്‍.

അത് മാറ്റി നിര്‍ത്തിയാല്‍ ഞാന്‍ വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു. ഇത് ചെയ്യാനുള്ള ആത്മവിശ്വാസം നേടിയതും അഭിനയത്തിനുള്ള ടൂള്‍ മാത്രമാണ് തന്റെ ശരീരം എന്ന കാര്യം മനസിലാക്കിയതുമെല്ലാം തിയേറ്റര്‍ കാരണമാണ്. തിയേറ്റര്‍ ചെയ്തിരുന്ന സമയത്തെ സ്‌പേസ് അങ്ങനെയുള്ളതായിരുന്നു.

വസ്ത്രം മാറാനും ഒരുങ്ങാനും പ്രത്യേക സ്ഥലമൊന്നും കാണില്ല. ചിലപ്പോള്‍ സ്റ്റേജില്‍ നിന്ന് തന്നെയാകും വസ്ത്രം മാറുക. ഇതൊന്നും ടെന്‍ഷനായി തോന്നാത്ത മലയാളം ഇന്‍ഡസ്ട്രിയിലെ ഒരു പെണ്‍കുട്ടിയാണ് താന്‍ എന്ന് തനിക്ക് വളരെ അഭിമാനം തോന്നിയ സമയമായിരുന്നു ആണും പെണ്ണും എന്നാണ് ദര്‍ശന പറയുന്നത്.

ഒരു അഭിനേതാവ് എന്ന നിലയില്‍ ഇത് തന്റെ ജോലിയാണ്. പക്ഷെ, വലിയൊരു വിഭാഗം സിനിമയിലൂടെ എന്താണോ ഉദ്ദേശിച്ചത് അത് മാത്രം കാണുമ്പോള്‍ അപ്പുറത്ത് കുറച്ച് പേര്‍ ഏത് തരത്തില്‍ ആണോ കാണാന്‍ പാടില്ലാത്തത് അങ്ങനെ മാത്രമാകും കാണുകയെന്നും നടി പ്രതികരിച്ചു.

darshana rajendran says baout acting

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES