Latest News

പദ്മരാജനായിരുന്നു സിനിമയില്‍ ലാലിന്റെ വില്ലനാകുന്നത് എന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത; അമേരിക്കയില്‍ ഷൂട്ട് വരെ തീരുമാനിച്ച് തിരക്കഥ പൂര്‍ത്തിയായിട്ടും ആ സിനിമ യഥാര്‍ത്ഥ്യമായില്ല; ആ സിനിമ ഇറങ്ങിയിരുന്നെങ്കില്‍ രാജാവിന്റെ മകനേക്കാള്‍ ഹിറ്റായേന; അപ്പുവിന് ശേഷം ഒരുക്കാന്‍ തീരുമാനിച്ചിരുന്ന ചിത്രത്തെക്കുറിച്ച് ഡെന്നിസ് ജോസഫ് പങ്ക് വയ്ക്കുമ്പോള്‍

Malayalilife
പദ്മരാജനായിരുന്നു സിനിമയില്‍ ലാലിന്റെ വില്ലനാകുന്നത് എന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത; അമേരിക്കയില്‍ ഷൂട്ട് വരെ തീരുമാനിച്ച് തിരക്കഥ പൂര്‍ത്തിയായിട്ടും ആ സിനിമ യഥാര്‍ത്ഥ്യമായില്ല; ആ സിനിമ ഇറങ്ങിയിരുന്നെങ്കില്‍ രാജാവിന്റെ മകനേക്കാള്‍ ഹിറ്റായേന; അപ്പുവിന് ശേഷം ഒരുക്കാന്‍ തീരുമാനിച്ചിരുന്ന ചിത്രത്തെക്കുറിച്ച് ഡെന്നിസ് ജോസഫ് പങ്ക് വയ്ക്കുമ്പോള്‍

ലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ പലതും ഡെന്നിസ് ജോസഫിന്റെ തിരക്കഥയിലാണ് പിറന്നത്. മോഹന്‍ലാലിന് രാജാവിന്റെ മകനും മമ്മൂട്ടിക്ക് ന്യൂ ഡല്‍ഹിയും സമ്മാനിച്ച എഴുത്തുകാരന്‍. ഇരുവരുടെയും കരിയറിലെ നിര്‍ണായക വിജയങ്ങളില്‍ പലതും ഡെന്നിസിന്റെ രചനകളായിരുന്നു. തിരക്കഥാകൃത്തായും സംവിധായകനായും ഒരു കാലത്ത് മലയാള സിനിമയിലെ സുവര്‍ണ നക്ഷത്രമായിരുന്ന ഡെന്നിസ് അപ്പു എന്ന ചിത്രത്തിന് മുമ്പ് മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു വലിയ ചിത്രം താന്‍ പ്‌ളാന്‍ ചെയ്തിരുന്നതായി വെളിപ്പെടുത്തുകയാണ്.സാക്ഷാല്‍ പദ്മരാജനായിരുന്നു ആ സിനിമയില്‍ ലാലിന്റെ വില്ലനാകുന്നത് എന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകതയെന്നും ഡെന്നീസ് വ്യക്തമാക്കി.

എന്നാല്‍ തിരക്കഥ പൂര്‍ത്തിയായിട്ടും ആ സിനിമ യഥാര്‍ത്ഥ്യമായില്ല. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ രാജാവിന്റെ മകനേക്കാള്‍ ഹിറ്റാകേണ്ടിയിരുന്നതാണെന്നും ഡെന്നീസ് പറയുന്നു. 

പ്രസിദ്ധ സംഗീതജ്ഞരെ പീഡിപ്പിച്ചും തടവിലിട്ടും അവരെ മറ്റ് രീതിയില്‍ ബ്‌ളാക്ക് മെയില്‍ ചെയ്തും അവരുടെ സൃഷ്ടികള്‍ സ്വന്തമാക്കി വിജയിക്കുന്ന ഒരു ക്രിമിനല്‍ ജീനിയസിന്റെ കഥയാണ് ഞാന്‍ എഴുതിയത്. മുത്തച്ഛന്റെ വേഷത്തില്‍ ആദ്യം നെടുമുടി വേണുവിനെയാണ് ഉദ്ദേശിച്ചതെങ്കിലും പിന്നീട് സുബിന്‍ മേത്തയെ പോലൊരാള്‍ വേണമെന്ന് തോന്നി. 

500 പീസ് ഓര്‍ക്കസ്ട്രയൊക്കെ വച്ച് ഭീകരമായി സംഗീതം ഒരുക്കുന്നു. ഒരു ക്രിമിനല്‍ ജീനിയസ്. ആ റോളില്‍ ആരെ അഭിനയിപ്പിക്കും എന്ന് ആശങ്കയായി. അവസാനം ഒരാള്‍ മനസിലെത്തി. തീരുമാനം സെവന്‍ ആര്‍ട്‌സ് വിജയകുമാറിനോട് പറഞ്ഞു. വിജയകുമാറിനും സന്തോഷമായി. അദ്ദേഹം സമ്മതിക്കുമെങ്കില്‍ ഓകെ എന്നു പറഞ്ഞു. ഞാന്‍ മനസില്‍ കണ്ടത് പദ്മരാജനെയായിരുന്നു. അദ്ദേഹത്തെ കണ്ട് കാര്യം പറഞ്ഞപ്പോള്‍, പപ്പേട്ടന് ആദ്യം തമാശ തോന്നി പിന്നീട് സമ്മതിച്ചു.'

'ഒരുദിവസം പപ്പേട്ടന്‍ എന്നെ വിളിച്ചു. എനിക്ക് രാത്രിയില്‍ കിടന്നിട്ട് ഉറക്കം വരുന്നില്ല. അഭിനയിക്കണം എന്ന് നീ പറഞ്ഞപ്പോള്‍ ആദ്യം സമ്മതിച്ചെങ്കിലും പിന്നെ ഒരു സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട റോള്‍ ആദിമധ്യാന്തം ഉള്ള ഒരു വില്ലന്‍ റോള്‍ അഭിനയിക്കുക എന്നു പറഞ്ഞാല്‍ പേടി തോന്നുന്നു. എന്നെ ഒഴിവാക്കണം എന്നു പറഞ്ഞു.

ഞങ്ങള്‍ നിരാശരായി വേറെ ആളെ നോക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ആ സിനിമ നടന്നില്ല. എന്റെ സിനിമയ്ക്ക് കുറച്ചുകൂടി വിപുലമായ സൗകര്യങ്ങള്‍ വേണം. അത്ര സൗകര്യം ഒരുക്കിയെടുത്ത് അമേരിക്കയില്‍ സിനിമ ചെയ്യാന്‍ നിര്‍മ്മാതാവിന്റെ സ്ഥിതിയും സന്നാഹവും പോരാതെ വന്നു. ആ പ്രോജക്ട് അങ്ങനെ ഉപേക്ഷിച്ചു'.- ഡെന്നിസ് ജോസഫ് ഓര്‍ക്കുന്നു.

മനു അങ്കിളിനു ശേഷം ചെയ്യാനിരുന്ന സിനിമ ഇതായിരുന്നെന്നും ഡെന്നിസ് ജോസഫ് പറഞ്ഞു. അമേരിക്കയായിരുന്നു സിനിമയുടെ ലൊക്കേഷനായി തീരുമാനിച്ചിരുന്നത്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍-ശ്രീനിവാസന്‍ ടീമിന്റെ 'അക്കരെ അക്കരെ അക്കരെ' സിനിമയുടെ ഷൂട്ടിങ്ങ് നടക്കുമ്പോള്‍ തന്നെ ഈ സിനിമയും ഷൂട്ട് ചെയ്യാനായിരുന്നു പ്ലാനെന്നും ഡെന്നിസ് ജോസഫ് പറഞ്ഞു.

dennis joseph says about padmarajan and mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES