പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന സിനിമയുടെ സക്സസ് സെലിബ്രേഷനിടെ മകളുടെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. മകള്‍ ആരാധ്യയുടെ സുഹൃത്തുക്കളും ധ്യാനിന്റെയും അര്‍പ്പിതയുടെയും അടുത്ത സുഹൃത്തക്കള്‍ക്കും ഒപ്പമാണ് പിറന്നാള്‍ ആഘോഷം ഒരുക്കിയത്.
പൊതുവെ കുടുംബവിശേഷങ്ങളൊന്നും സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാത്ത താരമായത് കൊണ്ട് തന്നെ ധ്യാനിന്റെ കുടുംബചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ്.
2017ലായിരുന്നു ധ്യാനും അര്‍പ്പിത സെബാസ്റ്റ്യനും വിവാഹിതരായത്. പത്തുവര്‍ഷത്തോളം നീണ്ട സൗഹൃദത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഉദ്യോഗസ്ഥയാണ് പാലാ സ്വദേശിനി അര്‍പ്പിത. ധ്യാനിന്റെയും അര്‍പ്പിതയുടെയും ആദ്യത്തെ കണ്‍മണിയാണ് ആരാധ്യ.
'ലവ് ആക്ഷന്‍ ഡ്രാമ' എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ധ്യാന്‍ നിര്‍മ്മാണരംഗത്തേക്കും കടന്നിരുന്നു.