യഥാര്‍ത്ഥ ജീവിതത്തില്‍ മദ്യപാനം വലിയ ലഹരിയായി കൊണ്ടു നടന്ന പലരുടെയും മക്കള്‍ മദ്യപിക്കാറില്ല എന്ന യാഥാർഥ്യം ഉൾക്കൊണ്ടാണ് പെരിങ്ങോടന്‍റെ മകനെ സൃഷ്ടിച്ചത്: രഞ്ജിത്

Malayalilife
topbanner
 യഥാര്‍ത്ഥ ജീവിതത്തില്‍ മദ്യപാനം വലിയ ലഹരിയായി കൊണ്ടു നടന്ന പലരുടെയും മക്കള്‍ മദ്യപിക്കാറില്ല എന്ന യാഥാർഥ്യം ഉൾക്കൊണ്ടാണ്  പെരിങ്ങോടന്‍റെ മകനെ സൃഷ്ടിച്ചത്: രഞ്ജിത്

ലയാള പ്രേക്ഷകർ ഇന്നും തലമുറ വ്യത്യാസമില്ലാതെ നെഞ്ചിലേറ്റുന്ന ഒരു സിനിമയാണ് ദേവാസുരം. ഇന്നും പ്രേക്ഷകരുടെ ഇടയിൽ  മംഗലശ്ശേരി നീലകണ്ഠനും മുണ്ടയ്ക്കൽ ശേഖരനും വാര്യരുമൊക്കെ ചർച്ചാ വിഷയമാണ്. ചിത്രത്തിൽ വളരെ ചെറിയ കഥാപാത്രം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ്  ഒടുവില്‍ ഉണ്ണികൃഷ്ണന്‍. താരത്തിന്റെ പെരിങ്ങോടന്‍ കഥാപാത്രത്തിനും ഏറെ പ്രശംസയാണ് നേടിയതും. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അവതരിപ്പിച്ചിരുന്ന പെരിങ്ങോടൻ എന്ന കഥാപാത്രത്തിന്റെ മകനെയാണ് ചിത്രത്തിന്റെ രണ്ടാംഭാഗമായ രാവണപ്രഭുവിൽ  രഞ്ജിത്ത് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ  ആ കഥാപാത്രത്തെ കുറിച്ച് രഞ്ജിത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

''രാവണപ്രഭുവില്‍ പെരിങ്ങോടന്റെ മകന്റെ കഥാപാത്രം വരുന്നുണ്ട്. രണ്ടു തലമുറകളുടെ വ്യത്യാസം അതിലൂടെ പ്രകടമാകുന്നു. നീലകണ്‌ഠന്‍റെ മകനാണെങ്കിലും കാര്‍ത്തികേയന്‍ വ്യത്യസ്തനാണ്. അയാള്‍ ബിസിനസുകാരനാണ്. മദ്യപിക്കാതെ എന്നാലൊരു ഡിസ്റ്റലറിയില്‍ ജോലി ചെയ്യുന്ന ആളാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ മദ്യപാനം വലിയ ലഹരിയായി കൊണ്ടു നടന്ന പലരുടെയും മക്കള്‍ മദ്യപിക്കാറില്ല എന്ന യാഥാര്‍ത്ഥ്യമുള്‍ക്കൊണ്ടാണ് പെരിങ്ങോടന്‍റെ മകനെ അങ്ങനെ സൃഷ്ടിച്ചത്.

കുറച്ചു വര്‍ഷം മുന്‍പ് ഞാന്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ പരിസരത്തുകൂടി സഞ്ചരിച്ചിരുന്നു. ക്യാംപസിന്റെ പഴയ അന്തരീക്ഷമൊക്കെ ഏറെ മാറിപ്പോയതായി തോന്നി. എങ്കിലും ഓര്‍മ്മയില്‍ ഗൃഹാതുരതയോടെ നിറഞ്ഞു. ഞരളത്ത് ആശാന്റെ സോപാന സംഗീതവും, തൃത്താലയുടെ ചെണ്ടയുടെ മുഴക്കങ്ങളും മുഴങ്ങിയ പഴയ സന്ധ്യകള്‍. പഴയൊരു കാലത്തിന്റെത് മാത്രമായിരുന്ന ദേശാടകരായ അനാര്‍ക്കിളികളുടെ വംശം ഇന്ന് ഇല്ലാതായിരിക്കുന്നു. കവി അയ്യപ്പന്‍റെ വേര്‍പാടിലൂടെ അത്തരം കലാകാരന്മാരുടെ ഒരു പരമ്പര അവസാനിച്ചത് പോലെ എനിക്ക് തോന്നാറുണ്ട്".

director renjith words about peringodan in devasuram

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES