ധൂം സംവിധായകന്‍ സഞ്ജയ് ഗാധ്വിയുടെ അപ്രതീക്ഷിത വേര്‍പാടില്‍ ബോളിവുഡ്; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണ്

Malayalilife
topbanner
 ധൂം സംവിധായകന്‍ സഞ്ജയ് ഗാധ്വിയുടെ അപ്രതീക്ഷിത വേര്‍പാടില്‍ ബോളിവുഡ്; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണ്

പ്രശസ്ത സംവിധായകന്‍ സഞ്ജയ് ഗാധ്വിയുടെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് ബോളിവുഡ് . ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. നിര്‍മ്മാതാവ് ബോണി കപൂര്‍ ആണ് മരണവാര്‍ത്ത മാധ്യമങ്ങളെ അറിയിച്ചത്. 58 -ാം ജന്മദിനത്തിന് മൂന്ന് ദിവസം മുന്‍പാണ് സഞ്ജയ്യുടെ മരണം.

2001 ല്‍ പുറത്തിറങ്ങിയ തേരെ ലിയേ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ 2003 ല്‍ പുറത്തിറങ്ങിയ ധൂം സിനിമയാണ് സഞ്ജയെ പ്രശസ്തനാക്കിയത്. അഭിഷേക് ബച്ചന്‍, ജോണ്‍ എബ്രഹാം, ഉദയ് ചോപ്ര എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ധൂം ബോക്‌സോ ഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തു. 

2006 ല്‍ പുറത്തിറങ്ങിയ ധൂം 2 വിജയം നേടി. അഭിഷേക് ബച്ചനും ഉദയ് ചോപ്രയ്ക്കും ഒപ്പം ഹൃത്വിക് റോഹനും ഐശ്വര്യ റായിയും ആയിരുന്നു ധൂം 2 ല്‍ പ്രധാന വേഷത്തില്‍ എത്തിയത്.2020 ല്‍ ഓപ്പറേഷന്‍ പരീന്ദേയായിരുന്നു അവസാന ചിത്രം.

director sanjaY gadhvi

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES