Latest News

സൗന്ദര്യയെ ആദ്യമായി സിനിമയിലെത്തിച്ചത് താന്‍;  നടി അപകടത്തില്‍ മരിക്കുന്നതിന് തലേദിവസം വിളിച്ച് ഇതെന്റെ അവസാന ചിത്രമായിരിക്കുമെന്നും താന്‍ ഗര്‍ഭിണി ആണെന്നും പറഞ്ഞിരുന്നു; സംസ്‌കാര ചടങ്ങിനായി വീട്ടിലെത്തിയപ്പോള്‍ താന്‍ കണ്ടത് തന്റെ വലിയൊരു ചിത്രം ചുമരില്‍ തൂക്കിയിരിക്കുന്നു; സംവിധായകന്‍ ഉദയകുമാര്‍ സൗന്ദര്യയെ ഓര്‍ക്കുമ്പോള്‍

Malayalilife
 സൗന്ദര്യയെ ആദ്യമായി സിനിമയിലെത്തിച്ചത് താന്‍;  നടി അപകടത്തില്‍ മരിക്കുന്നതിന് തലേദിവസം വിളിച്ച് ഇതെന്റെ അവസാന ചിത്രമായിരിക്കുമെന്നും താന്‍ ഗര്‍ഭിണി ആണെന്നും പറഞ്ഞിരുന്നു; സംസ്‌കാര ചടങ്ങിനായി വീട്ടിലെത്തിയപ്പോള്‍ താന്‍ കണ്ടത് തന്റെ വലിയൊരു ചിത്രം ചുമരില്‍ തൂക്കിയിരിക്കുന്നു; സംവിധായകന്‍ ഉദയകുമാര്‍ സൗന്ദര്യയെ ഓര്‍ക്കുമ്പോള്‍

ണ്ട് മലയാള ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സൗന്ദര്യ. കിളിച്ചുണ്ടന്‍ മാമ്പഴം, യാത്രയ്ക്കാരുടെ ശ്രദ്ധയ്ക്ക് എന്നീ ചിത്രങ്ങളിലെ അഭിനയിത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി നടി മാറി.  2004 ല്‍ വിമാന അപകടത്തില്‍ നടി ഈ ലോകത്തോടെ വിട പറഞ്ഞെങ്കിലും ഇപ്പോഴും സൗന്ദര്യക്ക് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്ഥാനമാണ് ഉള്ളത്. ഇപ്പോളിതാ സൗന്ദര്യ വിട പറഞ്ഞ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സംവിധായകന്‍ ആര്‍ വി ഉദയകുമാര്‍ നടിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്ക് വച്ചതാണ് ചര്‍ച്ചയാകുന്നത്.

തണ്ടഗന്‍ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് സൗന്ദര്യയെക്കുറിച്ച് ഉദയകുമാര്‍ വികാരഭരിതനായത്.തണ്ടഗനിലെ നായിക ദീപ പുതുമുഖ സംവിധായകനായ കെ മഹേന്ദ്രനെ അച്ഛന്‍ എന്ന് അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ചടങ്ങില്‍ അതിഥിയായെത്തിയ ഉദയകുമാര്‍ ഇത് ചൂണ്ടിക്കാട്ടിയാണ് സൗന്ദര്യയെക്കുറിച്ച് പരാമര്‍ശിച്ചത്. വേദിയില്‍ സംസാരിക്കുന്നതിനിടെ ദീപ സംവിധായകന്‍ മഹേന്ദ്രയെ അച്ഛന്‍ എന്ന് അഭിസംബോധന ചെയ്തതില്‍ താന്‍ വളരെയധികം സന്തോഷിക്കുന്നുവെന്ന് ഉദയകുമാര്‍ പറഞ്ഞു. ഇതിനൊപ്പം തനിക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞാണ് ഉദയകുമാര്‍ സൗന്ദര്യയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചത്.പറയാന്‍ പോകുന്ന കാര്യങ്ങള്‍ താന്‍ മറ്റെവിടെയും പറഞ്ഞിട്ടില്ലെന്നും ഉദയകുമാര്‍ പറഞ്ഞു. 

സൗന്ദര്യയെ സിനിമയിലേക്ക് കൊണ്ടുവന്നത് താനാണ്. തന്റെ 'പൊന്നുമണി' എന്ന ചിത്രത്തിലൂടെയാണ് സൗന്ദര്യ സിനിമയിലേക്ക് എത്തിയത്. ആദ്യമൊക്കെ സൗന്ദര്യ തന്നെ 'അണ്ണാ' എന്നായിരുന്നു വിളിച്ചിരുന്നത്. അതില്‍ താന്‍ അതൃപ്തനായിരുന്നു. മറ്റുള്ളവരുടെ മുന്നില്‍വച്ച് സര്‍ എന്ന് വിളിക്കണമെന്ന് പറയുകയും ചെയ്തു.

എന്നാല്‍ അധികം വൈകാതെ താനവരെ സഹോദരിയായി കണ്ടു തുടങ്ങി. അവരെന്നെ അണ്ണാ എന്നു തന്നെ വിളിക്കുകയും ചെയ്തു. തന്നോട് പ്രത്യേക ആദരവും സ്നേഹവും അവര്‍ക്കുണ്ടായിരുന്നു. പൊന്നുമണിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ഒരു ചിരഞ്ജീവി പടത്തിലേക്ക് താനവരെ റെക്കമന്‍ഡ് ചെയ്തത്. അതിനുശേഷം അവര്‍ വലിയ താരമായി മാറി.

സൗന്ദര്യ തന്നെ ഗൃഹപ്രവേശത്തിനും ക്ഷണിച്ചിരുന്നു. തനിക്കു പോകാനായില്ല. വിവാഹത്തിനും വിളിച്ചു. നിര്‍ഭാഗ്യവശാല്‍ അതിനും പങ്കെടുക്കാനായില്ല. ആയിടയ്ക്കാണ് തമിഴിലെ ഹിറ്റ് ചിത്രം ചന്ദ്രമുഖി കന്നഡയിലേക്ക് റീമേക്ക് ചെയ്യുന്നത്. അതില്‍ സൗന്ദര്യ അഭിനയിച്ചിരുന്നു. ആ സിനിമ കഴിഞ്ഞ് അവര്‍ എന്നെ ഒരു ദിവസം വിളിച്ചു. ഇത് തന്റെ അവസാന ചിത്രമായിരിക്കുമെന്നും ഇനി താന്‍ അഭിനയിക്കുന്നുണ്ടാവില്ലെന്നും സൗന്ദര്യ പറഞ്ഞു. രണ്ടുമാസം ഗര്‍ഭിണിയാണെന്നും അവര്‍ പറഞ്ഞിരുന്നു. അന്ന് തന്നോടും ഭാര്യയോടും അവര്‍ ഫോണില്‍ ഒരു മണിക്കൂറോളം സംസാരിച്ചുവെന്നും ഉദയകുമാര്‍ ഓര്‍ത്തു.

എന്നാല്‍ അടുത്ത ദിവസം ടിവി കണ്ടപ്പോഴാണ് സൗന്ദര്യ അപകടത്തില്‍ പെട്ട വാര്‍ത്ത കണ്ടത്. അതറിഞ്ഞ് ഞെട്ടി. അവര്‍ ക്ഷണിച്ച ഒരു ചടങ്ങിനും എനിക്കു പോകാന്‍ കഴിഞ്ഞിട്ടില്ല. പിന്നീട് അവരുടെ സംസ്‌കാരച്ചടങ്ങിനാണ് ഞാന്‍ പോകുന്നത്. ഞാന്‍ അവരുടെ വീട്ടില്‍ പോയി. ഭംഗിയുള്ള അവരുടെ വീട് കണ്ടു. വീടിനകത്ത് പ്രവേശിച്ചപ്പോള്‍ എന്റെ വലിയൊരു ചിത്രം ചുമരില്‍ തൂക്കിയിട്ടിരിക്കുന്നത് കണ്ട് കരച്ചിലടക്കാനായില്ല'', ഉദയകുമാര്‍ കൂട്ടിച്ചേര്‍ത്തു. 


2004ല്‍ ബെംഗളൂരുവില്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം നടത്തിയ യാത്രക്കിടെ വിമാനാപകടത്തില്‍പ്പെട്ടാണ് സൗന്ദര്യയും സഹോദരന്‍ അമര്‍നാഥും മരണപ്പെടുന്നത്. തെലുങ്ക് സിനിമയിലെ സാവിത്രി എന്നാണ് സൗന്ദര്യ അറിയപ്പെട്ടിരുന്നത്. കന്നഡ ചിത്രം ഗാന്ധര്‍വമാണ് സൗന്ദര്യയുടെ ആദ്യ ചിത്രം. 

director udayakumar says about soundarya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES