Latest News

ഷൂട്ടിങിന് ഇടവേള നല്കി ദുല്‍ഖര്‍ ഭാര്യയ്‌ക്കൊപ്പം അവധിയാഘോഷത്തില്‍; വാഹനപ്രേമിയായ നടന്റെ പോസ്റ്റില്‍ നിറയുന്നത് വാഹനയാത്രയും വിന്റെജ് കാറുകളും

Malayalilife
ഷൂട്ടിങിന് ഇടവേള നല്കി ദുല്‍ഖര്‍ ഭാര്യയ്‌ക്കൊപ്പം അവധിയാഘോഷത്തില്‍; വാഹനപ്രേമിയായ നടന്റെ പോസ്റ്റില്‍ നിറയുന്നത് വാഹനയാത്രയും വിന്റെജ് കാറുകളും

ലയാളികളുട പ്രിയ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയിലൂടെ
തങ്ങളുടെ വിശേഷങ്ങള്‍ പങ്ക് വക്കാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നടന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ നിറയുന്നത് യാത്രാ വിശേഷങ്ങളാണ്. ഷൂട്ടിങ്ങിന് ഇടവേള നല്‍കി ദുല്‍ഖര്‍ ഇപ്പോള്‍ വെക്കേഷനിലാണെന്നാണ് സൂചന. എന്നാല്‍ ഏത് രാജ്യത്താണ് താരം ഉള്ളതെന്ന് വ്യക്തമല്ല. 

കാറിലുള്ള യാത്രകളും റോഡുകളും ഒക്കെ നടന്‍ പങ്ക് വക്കാറുണ്ട്. ഇ്‌പ്പോളിതാ വിന്റേജ് കാറുകളുടെ നിര തന്നെ താരം വീഡിയോയിലൂടെ കാണിച്ചുതരുന്നു.ഒപ്പംപത്‌നി അമാലിനൊപ്പമുളള ചിത്രങ്ങള്‍ താരം പങ്കുവച്ചു.

മമ്മൂട്ടിയുടെ മകനെന്ന ലേബലിലെത്തി സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്താന്‍ സാധിച്ച നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. അടുത്തിടെ ഇറങ്ങിയ ദുല്‍ഖര്‍ ചിത്രങ്ങളായ കുറുപ്പ്, സല്യൂട്ട് എന്നിവ മികച്ച വിജയവും കൈവരിച്ചിരുന്നു. സീതാ രാമമാണ് റിലീസിനൊരുങ്ങിയിരിക്കുന്ന താരത്തിന്റെ മറ്റൊരു ചിത്രം.

dqsalmaan travel

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES