അദൃശ്യ ജാലകങ്ങള്‍ എന്ന ചിത്രത്തിന്റെ താലിന്‍ ചലച്ചിത്ര മേളയിലെ അന്താരാഷ്ട്ര പ്രദര്‍ശനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ നടന്‍ ഇന്ദ്രന്‍സ് സ്വീകരിക്കാനെത്തിയതിനെക്കുറിച്ച് ചിത്രത്തിന്റെ സംവിധായകന്‍ ഡോ. ബിജു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്.ഫെയ്‌സ് ബുക്കിലൂടെ ആണ് അദ്ദേഹം പ്രതികരിച്ച് വന്നിരിക്കുന്നത്.
ടൊവിനോ തോമസ് പ്രധാനവേഷത്തിലെത്തിയ ഡോ.ബിജു സംവിധാനം ചെയ്ത അദൃശ്യ ജാലകങ്ങള്‍ എന്ന ചിത്രം താലിന്‍ ചലച്ചിത്ര മേളയില്‍ മികച്ച പ്രേക്ഷക പ്രശംസകളാണ് ഏറ്റുവാങ്ങിയിരുന്നു.പിന്നാലെ നാട്ടില്‍ തിരികെ എത്തിയപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിക്കാനായി അതിരാവിലെ അപ്രതീക്ഷിതമായി ഒരാള്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു എന്നാണ് പറയുന്നത്.
അദ്ദേഹം കുറിപ്പില്‍ പറഞ്ഞ കാര്യം ഇങ്ങനെ:
താലിന്‍ ചലച്ചിത്ര മേളയില്‍ നിന്നും തിരികെ എത്തിയപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിക്കാനായി അതിരാവിലെ അപ്രതീക്ഷിതമായി ഒരാള്‍ കാത്തു നില്‍ക്കുന്നു.രാവിലെ 4.20 നു ഫ്ളൈറ്റ് ലാന്‍ഡ് ചെയ്തപ്പോള്‍ തന്നെ ഫോണ്‍ ശബ്ദിക്കുന്നു. ഡോക്ടറെ ഞാന്‍ ഇവിടെ പുറത്തു കാത്തു നില്‍ക്കുന്നുണ്ട് . പ്രിയപ്പെട്ട ഇന്ദ്രന്‍സ് ചേട്ടന്‍. അതിരാവിലെ എന്തിനാണ് ഇന്ദ്രന്‍സേട്ടന്‍ ഇത്ര മിനക്കെട്ടു വന്നത് എന്ന ചോദ്യത്തിന് ഒരു ചിരി മാത്രം ആദ്യ മറുപടി.
ഇത്രയും വലയ ഒരു മേളയില്‍ നമ്മുടെ സിനിമ പ്രദര്‍ശിപ്പിച്ചിട്ടു വരുമ്പോള്‍ സ്വീകരിക്കാന്‍ ആരെങ്കിലും വരണ്ടേ , ഞാന്‍ എന്തായാലും വീട്ടില്‍ ഉണ്ടായിരുന്നു അതുകൊണ്ട് ഡോക്ടര്‍ ഇറങ്ങുമ്പോള്‍ ഒന്ന് വന്നു കണ്ടിട്ട് പോകാം എന്ന് കരുതി .സംവിധായകന്‍ വി സി അഭിലാഷ് ആണ് ഞാന്‍ വരുന്ന ഫ്ളൈറ്റും സമയവും ഒക്കെ ഇന്ദ്രേട്ടനെ അറിയിച്ചത് . അഭിലാഷ് ആശുപത്രിയില്‍ ആയതിനാല്‍ എയര്‍ പോര്‍ട്ടിലേക്ക് വരാന്‍ പറ്റിയില്ല. വലിയ സന്തോഷം ലോകത്തെ ഏറ്റവും പ്രശസ്തമായ , FIAPF അക്രിഡിറ്റേഷനിലെ ആദ്യ പതിനഞ്ചു എ കാറ്റഗറി മേളകളില്‍ ഒന്നായ താലിനില്‍ മത്സര വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാള സിനിമയും ഈ വര്‍ഷത്തെ ഒരേ ഒരു ഇന്ത്യന്‍ സിനിമയുമായ അദൃശ്യ ജാലകങ്ങളുടെ പ്രദര്‍ശന ശേഷം തിരികെ നാട്ടില്‍ എത്തിയപ്പോള്‍ വെളുപ്പാന്‍ കാലത്തു സ്വീകരിക്കാന്‍ കാത്തു നിന്നത് മലയാളത്തിന്റെ ഏറ്റവും വലിയ ഒരു നടന്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങി ഒരു തട്ടുകടയില്‍ നിന്നും ചായയും കുടിച്ചു ഞങ്ങള്‍ യാത്രയായി.പ്രിയ ഇന്ദ്രന്‍സേട്ടാ ഇഷ്ടം , സ്‌നേഹം .ഒപ്പം വി സി അഭിലാഷിനോടും കാണാന്‍ സാധിച്ചില്ലെങ്കിലും മനസ്സു കൊണ്ടൊരു കെട്ടിപ്പിടുത്തം .