മമ്മൂട്ടിയെ പോലെ തന്നെ ഫോട്ടോഗ്രാഫിയിലും പിന്നിലല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍. തന്റെ ലൈക ക്യാമറയില്‍ പകര്‍ത്തിയ ഒരു പറ്റം ചിത്രങ്ങളുടെ ശേഖരം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് താരപുത്രന്‍. ജര്‍മന്‍ നിര്‍മിത ക്യാമറയായ ലെയ്ക്ക ഉപയോഗിച്ചാണ് ദുല്‍ഖര്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
അഭിനേതാക്കളായ അനുപമ പരമേശ്വരന്‍, ശേഖര്‍, ഫാഷന്‍ ഡിസൈനറായ നചിക്കെത് ബര്‍വെ എന്നിവര്‍ ദുല്‍ഖറിന്റെ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകള്‍ കുറിച്ചിട്ടുണ്ട്. ലെയ്ക്ക ഫോട്ടോ ഡമ്പ് എന്ന ഫോട്ടോ ഫോള്‍ഡറിലാണ് ദുല്‍ഖര്‍ താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
കിളികളും പൂക്കളും ഭാര്യ അമാലിന്റെ കാന്‍ഡിഡ് ചിത്രങ്ങളുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. പുതിയ പ്രണയം, അഭിനിവേശം, ഇനിയും പ്രതീക്ഷിക്കാം തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
ഹേയ് സിനാമികയാണ് ഒടുവില്‍ തിയേറ്ററില്‍ എത്തിയ ദുല്‍ഖര്‍ ചിത്രം. നിര്‍മ്മാണം, ഡിസ്ട്രിബ്യൂഷന്‍ മേഖലയിലും സജീവമാകുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍. മണിയറയിലെ അശോകന്‍, കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളുടെയെല്ലാം നിര്‍മ്മാണം ദുല്‍ഖര്‍ ആയിരുന്നു. ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍, പുഴു തുടങ്ങിയ സിനിമകളുടെ ഡിസ്ട്രിബ്യൂഷനും ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളാണ്.
വാഹനങ്ങളോടും ടെക്‌നോളജിയോടും മാത്രമല്ല, ഫോട്ടോഗ്രാഫിയോടും ഏറെ പ്രണയമുള്ള വ്യക്തിയാണ് മമ്മൂട്ടി. താരം പകര്‍ത്തിയ പ്രകൃതി ദൃശ്യങ്ങളും സുഹൃത്തുക്കളുടെ ചിത്രങ്ങളുമൊക്കെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്.