രണ്ട് ദിവസം മുമ്പാണ് പൃഥിരാജ് എമ്പുരാന്റെ തിരക്കഥ പൂര്‍ത്തിയാക്കിയ വിവരം ചിത്രം സഹിതം സോഷ്യല്‍മീഡിയയില്‍ പങ്ക് വച്ചത്. ഇതോടെ ലൂസിഫര്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗ്ത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോള്‍ മോഹന്‍ലാലും പൃഥ്വിരാജും എമ്പുരാന്റെ തിരക്കഥാ ചര്‍ച്ചകള്‍ക്കായി ദുബായില്‍ എത്തിയെന്ന വിവരമാണ് സോഷ്യല്‍മീഡിയയില്‍ എത്തിയത്. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഒപ്പമുണ്ട്.
ആശീര്‍വാദ് സിനിമാസിന്റെ ഓഫീസില്‍ ഒത്തുചേര്‍ന്ന കൂടിക്കാഴ്ചയുടെ ചിത്രം നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചു . മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും തിരക്ക് കണക്കിലെടുത്താണ് ദുബായ് തെരഞ്ഞെടുത്തതെന്നാണ് സൂചന. റാമിന്റെ തുടര്‍ചിത്രീകരണത്തിന് മോഹന്‍ലാല്‍ 15ന് മൊറോക്കയിലേക്ക് പുറപ്പെടും.നാല്പതുദിവസത്തെ ചിത്രീകരണം റാമിനു വേണ്ടി മൊറോക്കയില്‍ പ്‌ളാന്‍ ചെയ്യുന്നത്.
പ്രഭാസിന്റെ തെലുങ്ക് ചിത്രമായ സലാറിന്റെ ചിത്രീകരണത്തില്‍ പങ്കെടുത്തശേഷമാണ് പൃഥ്വിരാജ് ദുബായില്‍ എത്തിയത്. 15ന് പൃഥ്വിരാജ് കേരളത്തിലേക്ക് മടങ്ങും. തുടര്‍ന്ന് ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയുടെ സെക്കന്റ് ഷെഡ്യൂളില്‍ പങ്കെടുക്കും. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ചിത്രീകരണം അടുത്ത വര്‍ഷം ആദ്യം ആരംഭിക്കാനാണ് തീരുമാനം.വ
ിദേശ രാജ്യങ്ങളാണ് എമ്പുരാന്റെ ലൊക്കേഷന്‍. ഇറാക്കിലും ആഫ്രിക്കയിലും ചിത്രീകരണമുണ്ട്. മുരളി ഗോപിയുടെ രചനയിലാണ് എമ്പുരാന്‍ ഒരുങ്ങുന്നത്.ഇന്ത്യയിലെ വന്‍താര നിര ചിത്രത്തില്‍ അണിനിരക്കുന്നു. ലൂസിഫറിന്റെ സ്വീകല്വായി ഒരുങ്ങുന്ന എമ്പുരാന്‍ മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും കരിയറിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കും. എമ്പുരാന്‍ പൂര്‍ത്തിയായശേഷം സംവിധാനം ചെയ്യുന്ന നാലാമത്തെ പാന്‍ ഇന്ത്യന്‍ ചിത്രമായ ടൈസണിന്റെ ജോലികളില്‍ പ്രവേശിക്കും. ഹൊംബാലെ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന് മുരളി ഗോപി രചന നിര്‍വഹിക്കുന്നു.അതേസമയം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ ആണ് റിലീസിന് ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രം.