ശാലീന സൗന്ദര്യം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ അഭിനേത്രിയാണ് അനു സിത്താര. വിവാഹശേഷം സിനിമയില്‍ സജീവയായ ചുരുക്കം നടിമാരില്‍ ഒരാളു കൂടിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവയായ താരം തന്റെ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തന്നെക്കുറിച്ച് ഒരു യുട്യൂബ് ചാനലില്‍ വന്ന വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കി അനു രംഗത്തെത്തിയിരിക്കയാണ്.
താരങ്ങളുടെ സ്വകാര്യജീവിതത്തെക്കുറിച്ച് പലപ്പോഴും പല കഥകളാണ് പുറത്ത് വരാരാറ്. എന്നാല്‍ ഈ വാര്‍ത്തകള്‍ പലപ്പോഴും തെറ്റായിരിക്കും എന്നതാണ് വസ്തുത. വിവാഹിതരാകാത്ത യുവതാരങ്ങളുടെ പ്രണയത്തെക്കുറിച്ചും താരമ്പതികള്‍ക്കിടയിലെ അസ്വാരസ്യങ്ങളെക്കുറിച്ചുമൊക്കെ പലപ്പോഴും വ്യാജ വാര്‍ത്തകള്‍ എത്താറുണ്ട്.
ഇപ്പോള്‍ യുവ നടി അനുസിത്താരയാണ് അത്തരത്തില്‍ വ്യാജ വാര്‍ത്തയ്ക്ക് ഇരയായിരിക്കുന്നത്. വിവാഹശേഷം സിനിമയിലേക്ക് എത്തിയ ചുരുക്കം നടിമാരില്‍ ഒരാളാണ് അനുസിത്താര. ചെറിയ കാഥാപാത്രങ്ങളിലൂടെ എത്തി നിരവധി സിനിമകളില്‍ നായികയായി ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോള്‍ ഒരു യൂട്യൂബ് ചാനലിനെതിരെ രംഗത്തെത്തിയിരിക്കയാണ്. സിനിമാ വിശേഷങ്ങള്‍ തിരക്കുന്നതിനോടൊപ്പം തന്നെ പലരും താരത്തിന്റെ ഭര്‍ത്താവിനെക്കുറിച്ചും അമ്മയാകാനുളള തയ്യറെടുപ്പിനെക്കുറിച്ചുമൊക്കെ ചോദിക്കാറുണ്ട്.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത് അനുസിത്താര അമ്മയാകാന്‍ പോകുന്നു എന്ന വാര്‍ത്തയായിരുന്നു. അമ്മയാകുന്ന സന്തോഷത്തില്‍ അനുസിത്താര, കുഞ്ഞതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങി താരകുടുംബം, സന്തോഷം പങ്കുവച്ച് അനുസിത്താരയും കുടുംബവും എന്ന തലക്കെട്ടോടെയാണ് ഒരു യൂട്യൂബ് ചാനലില്‍ വീഡിയോ എത്തിയത്.
ഇത് കണ്ട് തങ്ങളുടെ പ്രിയനായിക അമ്മയാകുന്നു എന്ന സന്തോഷ വാര്‍ത്ത ആരാധകരും ഏറ്റെടുത്തു. എന്നാലിപ്പോള്‍ വാര്‍ത്തയ്ക്കെതിരെ അനുസിത്താര രംഗത്തെത്തിയിരിക്കയാണ്. വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ട് ഫെയ്ക്ക് ന്യൂസ് എന്ന് കുറിച്ചാണ് അനുസിത്താര ചിത്രം പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ താഴെ അനു കമന്റും ചെയ്തിട്ടുണ്ട്.
എന്തൊക്കെയാടോ ഈ വിളിച്ചു പറയുന്നത് ഞാന്‍ ഇതൊന്നും അറിഞ്ഞിട്ടില്ലല്ലോ ഇതൊന്നും എന്നായിരുന്നു അനുവിന്റെ കമന്റ്. ഇത്തരത്തില്‍ വാര്‍ത്ത വ്യാജമാണെന്ന് അനുവിന്റെ പ്രതികരണം എത്തിയതോടെ ചാനലിനെതിരെ രൂക്ഷ പ്രതികരണമാണ് പ്രേക്ഷകര്‍ നടത്തുന്നത്. മുന്‍പും നടിമാരെക്കുറിച്ച് ഇത്തരം വ്യാജ വാര്‍ത്തകള്‍ ചാനലില്‍ വന്നിട്ടുണ്ടെന്നും എന്തിനാണ് ഇത്തരം കളളത്തരങ്ങള്‍ പറയുന്നതെന്നുമാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. ഒരു നടി അമ്മയാകുന്നതും വിവാഹിതയാകുന്നതുമൊക്കെ വ്യാജവാര്‍ത്തയാക്കേണ്ടതല്ലെന്നും അഭിപ്രായവും ചിലര്‍ പങ്കുവയ്ക്കുന്നു.