Latest News

തട്ടിപ്പു സംഘം 'കർണൻ' സിനിമയുടെ നായികയാക്കാൻ സിമ്രാൻ ശർമ്മ എന്ന യുവതിയോട് ആവശ്യപ്പെട്ടത് രണ്ടുലക്ഷം രൂപ; സഹോദരിയുടെ റോൾ നഷ്ടമാകാതിരിക്കാൻ ഗൗരവ് ശർമ്മയോട് ആവശ്യപ്പെട്ടത് ഒരുലക്ഷം രൂപ; പരാതിയുമായി മുഖ്യമന്ത്രിയേയും പൊലീസ് മേധാവിയേയും സമീപിച്ച് സംവിധായകൻ ആർ എസ് വിമൽ

Malayalilife
തട്ടിപ്പു സംഘം 'കർണൻ' സിനിമയുടെ നായികയാക്കാൻ സിമ്രാൻ ശർമ്മ എന്ന യുവതിയോട് ആവശ്യപ്പെട്ടത് രണ്ടുലക്ഷം രൂപ; സഹോദരിയുടെ റോൾ നഷ്ടമാകാതിരിക്കാൻ ഗൗരവ് ശർമ്മയോട് ആവശ്യപ്പെട്ടത് ഒരുലക്ഷം രൂപ; പരാതിയുമായി മുഖ്യമന്ത്രിയേയും പൊലീസ് മേധാവിയേയും സമീപിച്ച് സംവിധായകൻ ആർ എസ് വിമൽ

ർണ'ന്റെ പേരിൽ തട്ടിപ്പു സംഘം ഇരകളാക്കിയത് സിനിമാ മോഹങ്ങളുമായി നടക്കുന്ന പാവങ്ങളെ. പുതുമുഖ താരങ്ങളെ ആവശ്യപ്പെട്ട് ഓൺലൈൻ മാധ്യമങ്ങളിലൂടെ പരസ്യം നൽകി ലക്ഷങ്ങൾ തട്ടുന്ന സംഘത്തിനെതിരെ ചിത്രത്തിന്റെ സംവിധായകൻ ആർ എസ് വിമൽ പരാതി നൽകി. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് മിടേഷ് നായിഡു എന്നയാൾക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. കർണ്ണൻ ചിത്രവുമായി ബന്ധപ്പെട്ട് തനിക്ക് ഹൈദരാബാദ് മാത്രമാണ് ഓഫീസ് ഉള്ളതെന്നും ചിത്രത്തിലേക്കുള്ള അഭിനയിതാകളെ ആറു മാസം മുൻപ് തന്നെ തിരഞ്ഞെടുത്തുയെന്നും ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ വലയിൽ പെടരുതെന്നും ആർ.എസ് വിമൽ അറിയിച്ചു..

മുംബൈ സ്വദേശിനി സിമ്രാൻ ശർമ്മ എന്ന യുവതി ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ തട്ടിപ്പിന്റെ വിവരം അറിയിച്ചതോടെയാണ് സംഘത്തിന്റെ തട്ടിപ്പ് പുറംലോകം അറിയുന്നത്. ചെന്നൈ ആസ്ഥാനമായുള്ള ആർ.എസ് വിമൽ ഫിലിംസ്, മുംബൈ ആസ്ഥാനമായുള്ള ഇംപാക്ട് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ പേരിലാണ് തട്ടിപ്പ് നടക്കുന്നത്. പരസ്യം കണ്ട് ഓൺലൈനിൽ ബന്ധപ്പെടുന്നവരോട് നമ്പർ നൽകാൻ സംഘം ആവശ്യപ്പെടും. തുടർന്ന് കാസ്റ്റിങ് ഡയറക്ടർ എന്ന് പരിചയപ്പെടുത്തുന്ന ആൾ ഈ നമ്പറിലേക്ക് വിളിക്കും. അഭിനയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചു തുടങ്ങുന്ന ഇയാൾ വിദേശ സ്വദേശ ലോകേഷനുകളിലായി 76 ദിവസം നീണ്ടുനിക്കുന്ന ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് ഇരയുടെ വിശ്വാസം പിടിച്ചു പറ്റും.ലോക്കേഷനുകളിലെ താമസ ചെലവ് സ്വയം വഹിക്കണമെന്നും ഇതിനായി രണ്ടുലക്ഷം രൂപ ചെലവാകുമെന്നും ഇയാൾ പറയും. ഇതിന് സമ്മതം മൂളുന്നവരോട് ഓൺലൈനായി കരാർ ഫോം പൂരിപ്പിച്ചു നൽകണമെന്നും ഇതിന്റെ ഫീസ് ആയി 8500 രൂപ അടയ്ക്കണമെന്നും ആവശ്യപ്പെടുകയുമാണ് സംഘത്തിന്റെ രീതി.

പരസ്യം ശ്രദ്ധയിക്കപ്പെട്ട മുംബൈ സ്വദേശിനി സിമ്രാൻ ശർമ്മ എന്ന യുവതി അപേക്ഷ നൽകിയിരുന്നു. ഫോണിലൂടെയുള്ള അഭിമുഖത്തിന് ശേഷം യുവതിയുമായി ബന്ധപ്പെട്ട തട്ടിപ്പ് സംഘം ഇവരെ പ്രധാന നായികയുടെ വേഷത്തിൽ തിരഞ്ഞെടുത്തുയെന്ന് അറിയിച്ചു.

ഇത് കാട്ടി വ്യാജ ലെറ്ററുകൾ അയച്ചിരുന്നുയെന്നും പറയുന്നു. തുടർന്ന് യുവതിയുടെ സഹോദരൻ ഗൗരവ് ശർമ്മയെ ബന്ധപ്പെട്ട സംഘം ഷൂട്ടിങ് ആരംഭിക്കുകയാണന്നും മുൻകൂട്ടി അറിയിച്ചത് അനുസരിച്ച് താമസ ചെലവായി രണ്ടുലക്ഷം രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇതിൽ സംശയം തോന്നിയ ഗൗരവ് പണം നൽകിയില്ല. പല തവണയായി ഗൗരവിനെ ബന്ധപ്പെടുന്ന സംഘം സഹോദരിയുടെ റോൾ നഷ്ടമാകാതെയിരിക്കാൻ ഉടനെ ഒരു ലക്ഷം രൂപ അടയ്ക്കണം എന്ന് പറഞ്ഞെങ്കിലും അന്വേഷണത്തിൽ തട്ടിപ്പ് മനസിലാക്കിയ ഗൗരവ് വിവരം ചിത്രത്തിന്റെ അണിയറപ്രവർത്തകരെ അറിയിക്കുകയായിരുന്നു.

ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് കാട്ടി ഇവർ സാമൂഹ്യമാധ്യമങ്ങൾ വഴി പരസ്യം നൽകുന്നത്തും സന്ദേശങ്ങൾ അയകുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അണിയറ പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ലോഗോ പരസ്യ ഡിസൈൻ എന്നിവ വ്യാജമായി നിർമ്മിക്കുകയും ഇത് കർണ്ണന്റെ ഔദ്യോഗിക സാമൂഹ്യമാധ്യമ പേജുകൾക്ക് സമാനമായ വ്യാജ പേജുകൾ നിർമ്മിച്ച് പ്രചരിപ്പിക്കുകയാണ് സംഘം ചെയ്യുന്നത്.

അഭിനയമേഖലയിലേക്ക് കാലെടുത്ത് വെയ്ക്കുന്ന പുതുമുഖങ്ങളെ വഞ്ചിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുകയും, തന്റെ ചിത്രത്തിന്റെ ലോഗോ, ഡിസൈൻ എന്നിവയുടെ വ്യാജ പകർപ്പ് ഉണ്ടാക്കി വ്യാജ സീൽ, വ്യാജ ലെറ്റർ പാഡ്, എന്നിവ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഘത്തിനെതിരെ ഉടനടി നടപടിയെടുക്കണമെന്ന് കാട്ടി മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, സിറ്റി പൊലീസ് കമീഷണർ എന്നിവർ സംവിധായകൻ ആർ.എസ് വിമൽ പരാതി നൽകി. സംഘത്തിന്റെ തട്ടിപ്പിൽ നിരവധിപേർ കുടുങ്ങിയിട്ടുള്ളതായി സംശയിക്കുന്നുയെന്നും പരാതിയിൽ ഉടനടി നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സംവിധായകൻ ആർ.എസ് വിമൽ പറഞ്ഞു.

പൃഥ്വിരാജിനെ നായകനാക്കി മൂന്നുവർഷം മുമ്പ് പ്രഖ്യാപിച്ച പ്രോജക്ട് ആണ് കർണൻ. പിന്നീട് നിർമ്മാതാവും നായകനും പിന്മാറിയതോടെ സിനിമ മുടങ്ങിയെന്ന് ഏവരും കരുതി. എന്നാൽ മലയാളസിനിമാലോകത്തെ തന്നെ ഞെട്ടിച്ചായിരുന്നു വിമലിന്റെ ആ പ്രഖ്യാപനം. വിക്രത്തെ നായകനാക്കി മലയാളത്തിലും തമിഴിലും ഹിന്ദിയിലും കർണൻ ഒരുക്കുന്നുവെന്നായിരുന്നു വിമൽ പ്രഖ്യാപിച്ചത്. ഏറ്റവും മുതൽമുടക്കിൽ ഒരുങ്ങുന്ന സിനിമയുടെ മറ്റുജോലികൾ പുരോഗമിക്കുകയാണ്. ന്യൂയോർക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് ചിത്രം നിർമ്മിക്കുന്നത്. 300 കോടിയാണ് ബജറ്റ്. 32 ഭാഷകളിൽ ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും.

financial scam in the name of mahaveer karna

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES