മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്റെ 47-ാം പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. തീര്‍ത്തും അപ്രതീക്ഷിതമായി വമ്പന്‍ താരസാന്നിധ്യത്തിലാണ് ചാക്കോച്ചന്‍ ഇക്കുറി പിറന്നാള്‍ കൊണ്ടാടിയത്. 47-ാം ജന്മദിനം അപ്രതീക്ഷിതമായി വമ്പന്‍ താരസാന്നിധ്യത്തിലാണ് ചാക്കോച്ചന്‍ ഇക്കുറി കാണ്ടാടിയത്. കൂടാതെ ഒപ്പം അമ്മയും ഭാര്യയും മകനുമുണ്ട്. ഇക്കഴിഞ്ഞ ദിവസം നടന്ന 'ഗരുഡന്‍' പ്രിവ്യു ഷോയിലാണ് ചാക്കോച്ചന് സര്‍പ്രൈസ് പിറന്നാള്‍ ആഘോഷം നടന്നത്
ഇതിന്റെ വീഡിയോ ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിലെ നായകന്മാരില്‍ ഒരാളായ സുരേഷ് ഗോപിയാണ് കുഞ്ചാക്കോ ബോബന് കേക്ക് നല്‍കിയത്. ബിജു മേനോനാണ് മറ്റൊരു നായകന്‍. തിയേറ്ററില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ സിബി മലയില്‍ നടന്മാരായ സുരാജ് വെഞ്ഞാറമൂട്, ഫഹദ് ഫാസില്‍, സിദ്ധിഖ്, നരേന്‍ എന്നിവരെയും കാണാം. എല്ലാത്തിനോടും എല്ലാവരോടും ചാക്കോച്ചന് പറയാന്‍ നല്ല വാക്കുകള്‍ മാത്രം.
'ഒരു ജന്മദിനം കൊണ്ടാടാന്‍ ഇതിലും മികച്ചൊരു വഴിയുണ്ടോ? ഒന്നും പ്ലാന്‍ ചെയ്തില്ല എങ്കിലും ഈശ്വരന്‍ ഈ ദിവസത്തെ മികച്ചതാക്കി മാറ്റി. എനിക്ക് വന്നുചേര്‍ന്ന സ്നേഹത്തിനും വാത്സല്യത്തിനും ആശംസയ്ക്കും നന്ദി പറയാന്‍ വാക്കുകള്‍ ഇല്ല.അതുകൊണ്ട് നിങ്ങളോടെല്ലാം നന്ദി പറയുന്നില്ല, പകരം ഒരുറപ്പു നല്‍കാം. അവസാന ശ്വാസം വരെ, എന്നാലാവും വിധം, നിങ്ങളെ ആസ്വദിപ്പിക്കാന്‍ ഞാനുണ്ടാകും. സര്‍പ്രൈസ് പിറന്നാള്‍ ആഘോഷത്തിന് ലിസ്റ്റിനും കൂട്ടര്‍ക്കും നന്ദി,' ചാക്കോച്ചന്‍ കുറിച്ചു.