Latest News

ആര് ആരെയാ ചതിച്ചേ? നിങ്ങളോട് ആരെങ്കിലും വന്ന് ഏതെങ്കിലും ചതിയുടെ കഥ പറഞ്ഞോ? ഇടപെടാന്‍ പറഞ്ഞോ? മോശം കമന്റിന് മറുപടി നല്‍കി ഗോപി സുന്ദര്‍

Malayalilife
 ആര് ആരെയാ ചതിച്ചേ? നിങ്ങളോട് ആരെങ്കിലും വന്ന് ഏതെങ്കിലും ചതിയുടെ കഥ പറഞ്ഞോ? ഇടപെടാന്‍ പറഞ്ഞോ? മോശം കമന്റിന് മറുപടി നല്‍കി ഗോപി സുന്ദര്‍

സോഷ്യല്‍ മീഡിയയില്‍ കടുത്ത സൈബര്‍ ആക്രമണം നേരിടുന്ന സെലിബ്രിറ്റി താരങ്ങളില്‍ ഒരാളാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. താരത്തിന്റെ ആദ്യ വിവാഹം, ഗായിക അഭയ ഹിരണ്‍മയിയുമായുള്ള ലിവിഗ് ടുഗേദര്‍, ഗായിക അമൃത സുരേഷുമായുള്ള പ്രണയം ഇതെല്ലാം വിമര്‍ശനങ്ങള്‍ക്ക് കാരണമാണ്. അടുത്ത ദിവസങ്ങളിലായി ഗോപി സുന്ദറും അമൃതയും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്തതും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഡിലീറ്റ് ചെയ്തതുമെല്ലാമാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് വഴി വെച്ചത്. ഇതിനിടയില്‍ കഴിഞ്ഞ ദിവസം ഗോപി സുന്ദര്‍ പ്രിയ നായര്‍ എന്ന പെണ്‍കുട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കിട്ടതോടെ ഗോപി സുന്ദറിന്റെ പുതിയ പ്രണയമാണിതെന്ന തരത്തിലുള്ള ചര്‍ച്ചകളും ഉയര്‍ന്നു. 

ഇടക്ക് ഉസ്താദ് ഹോട്ടലില്‍ എത്തിയപ്പോള്‍ ഉള്ള ചിത്രത്തില്‍ പ്രിയയെ ടാഗ് ചെയ്തതാണ് ചര്‍ച്ചകള്‍ക്ക് കാരണമായത്. ചിലര്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും പ്രിയ ആരാണെന്ന് കണ്ടെത്താനാകാത്തതിന്റെ നിരാശ പങ്കുവെയ്ക്കുകയും ഗോപി സുന്ദറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. പതിവ് രീതിയില്‍ തന്നെ അവനവന്റെ പണി നോക്കൂവെന്നായിരുന്നു ഇതിന് ഗോപി സുന്ദര്‍ നല്‍കിയ മറുപടി.

ഇപ്പോഴിതാ, ഇത്തരമൊരു കമന്റിന് ഗോപി സുന്ദര്‍ നല്‍കിയ കുറിക്ക് കൊള്ളുന്ന മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. നല്ല ദിവസം നേര്‍ന്ന് കൊണ്ട് ഗോപി സുന്ദര്‍ പങ്കുവച്ച പോസ്റ്റിന് താഴെ, 'അണ്ണാ അണ്ണന്റെ സമയം ആണ് അണ്ണാ സമയം..' എന്നാണ് ഒരാളുടെ കമന്റ് വന്നത്. 'പെണ്‍കുട്ടികളെ ചതിക്കല്‍ അല്ലേ', എന്നായിരുന്നു ഇതിന് ഒരാളുടെ മറുപടി. ഇത് ശ്രദ്ധയില്‍പ്പെട്ട ?ഗോപി സുന്ദര്‍ മറുപടിയുമായി എത്തി. 

'ആര് ആരെയാ ചതിച്ചേ ? നിങ്ങളോട് ആരെങ്കിലും വന്ന് ഏതെങ്കിലും ചതിയുടെ കഥ പറഞ്ഞോ ? ഇടപെടാന്‍ പറഞ്ഞോ സഹായം തേടിയോ? ഈ അറിയാത്ത കാര്യത്തിനെ കുറിച്ച് എങ്ങനെയാണ് ഇങ്ങനെ ഊഹിച്ച് ഇത്രയും ക്രിയേറ്റീവ് ആയി കമന്റിടാന്‍ പറ്റുന്നത് ? കഷ്ടം ഉണ്ട്. ഈ ക്രിയേറ്റിവിറ്റി സ്വന്തം ജീവിതത്തില്‍ കാണിച്ചാല്‍ എന്തെങ്കിലും ?ഗുണം ഉണ്ടാവും. അതിന് ഞാന്‍ ?ഗാരന്റി. നല്ലൊരു ദിവസം നേരുന്നു. ഈ ക്രിയേറ്റിവിറ്റി സ്വന്തം ജീവിതത്തില്‍ കാണിച്ചാല്‍ എന്തെങ്കിലും ഗുണം ഉണ്ടാകും. അതിനു ഞാന്‍ ഗ്യാരന്റി, നല്ലൊരു ദിവസം നേരുന്നു. creative head of others life ', എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. പിന്നാലെ നിരവധി പേരാണ് ഗോപി സുന്ദറിനെ സപ്പോര്‍ട്ട് ചെയ്തും വിമര്‍ശിച്ചും രം?ഗത്തെത്തിയത്.

2002 ലായിരുന്നു ഗോപി സുന്ദറും ഗായിക അമൃത സുരേഷും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. പിന്നീട് ഒന്നിച്ച് സംഗീതപരിപാടികള്‍ നടത്തിയും മ്യൂസിക് വീഡിയോകള്‍ ചെയ്തും ഇരുവരും സജീവമായിരുന്നു.ഒരുമിച്ചുളള യാത്രകളും ജീവിതത്തിലെ സന്തോഷനിമിഷങ്ങളുമെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചു.

gopi sundar thug reply

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES