നടനായും അവതാരകനായുമൊക്കെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഗോവിന്ദ് പത്മസൂര്യ. നിരവധി ആരാധകരാണ് താരത്തിനുളളത്. തെന്നിന്ത്യന്‍ സിനിമ ലോകത്തും ജീപി ചുവട് വെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരം ആരംഭിച്ചിരുന്നു. ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ വൈറലാകുന്നത് ജീപി അതിഥിയായി എത്തി ബോധം പോയ ഒരു ഉദ്ഘാടന കഥയാണ്.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ രസകരമായ സംഭവം പങ്കുവെച്ചിരിക്കുന്നത്. ഒരു കോളേജ് സംഘടിപ്പിച്ച ബ്ലെഡ് ഡൊണേഷന്‍ ക്യാമ്പിന്റെ ഉദ്ഘാടനത്തിനായിട്ടാണ് തന്നെ ക്ഷണിച്ചത്. ക്ഷണം സ്വീകരിക്കുന്നതിനോടൊപ്പം തന്നെ രക്തദാനം ചെയ്യാമെന്നും സംഘാടകരെ അറിയിച്ചു. ഇത് അവരെ വളരെ അധികം സന്തോഷത്തിലാക്കിയിരുന്നു.
അങ്ങനെ ദിവസമെത്തി.താനും കസിനും കൂടിയാണ് പരിപാടിയ്ക്ക് പങ്കെടുക്കാന്‍ പോയത്.ചെന്ന ഉടന്‍ തന്നെ തനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള പണിയാണ് ചെയ്തത്. സ്റ്റേജില്‍ കയറി പ്രസംഗം ആരംഭിച്ച. ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ കുറെ കുട്ടികള്‍ വന്ന് എന്നോട് പറഞ്ഞു. ക്യാമ്പില്‍ പങ്കെടുക്കണോ വേണ്ടയോ എന്നൊരും ആശയക്കുഴപ്പത്തിലായിരുന്നു ഞങ്ങള്‍. ജീപി ചേട്ടന്റെ പ്രസംഗം കേട്ടതോടെ അത് മാറി കിട്ടി. ഇവരേയും കൂട്ടി നേരെ ക്യാമ്പിലേയ്ക്ക് പോകുകയായിരുന്നു. പിന്നീട് നടന്നതാണ് ഏറെ രസകരമെന്നാണ് നടന്‍ പറയുന്നത്. എല്ലാ സൗകര്യങ്ങളുമുള്ള ഒരു ഹോളായിരുന്നു അത്. ക്യാമ്പിന് ആവശ്യമായ എല്ലാ കാര്യങ്ങളും വളരെ കൃത്യമായി തന്നെ സംഘടകര്‍ ചെയ്തിരുന്നു.
തന്നോടൊപ്പം വന്ന കുട്ടികളെ മറ്റൊരു ബെഡിന് അടുത്താക്കിയതിന് ശേഷം താന്‍ ബ്ലെഡ് ഡൊണേറ്റ് ചെയ്യാനായി പോയി .സംഭവത്തിന് ശേഷം നെഴ്‌സ് തനിക്ക് ഒരു പുഴുങ്ങിയ കോഴിമുട്ട തന്നു. സാധാരണഗതിയില്‍ ജ്യൂസാണ് ലഭിക്കാറുള്ളത്. ഞാന്‍ ആ കോഴിമുട്ടയും കഴിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ആ സിസ്റ്റര്‍ ബ്ലെഡ് ബാഗുമായി വന്നു. തന്നോട് നന്ദി പറയുകയും ചെയ്തു. എന്നാല്‍ തിരിച്ച് ഒരു അക്ഷരം പറയാന്‍ തനിക്ക് കഴിഞ്ഞില്ലെന്നാണ് ജീപി വീഡിയോയില്‍ പറയുന്നത്. നെഴ്‌സ് സംസാരിച്ച് കൊണ്ടിരുന്നപ്പോള്‍ തന്നെ ബോധം പോകുകയായിരുന്നു. കുറച്ച് കഴിഞ്ഞാണ് കാര്യങ്ങള്‍ ശരിയ്ക്ക് മനസ്സിലായത്.
വെള്ള ഷര്‍ട്ടും നില ജീന്‍സും പകുതി കഴിച്ച കോഴിമുട്ടയുമായി നിലത്ത് മനം നോക്കി കിടക്കുകയാണ് താന്‍. ബോധം വന്നപ്പോള്‍ താന്‍ ആദ്യം നോക്കിയത് ക്യാമറയെ ആണ്. ഒരു വിധത്തിലാണ് അവിടെ നിന്ന് വീട്ടില്‍ പോയത്. പിന്നീടും ഇതുപോലൊരു ക്യാമ്പിനായി തനിയ്ക്ക് ക്ഷണം ലഭിച്ചു. ഈ കാര്യങ്ങള്‍ താന്‍ അവരോടും പറഞ്ഞിരുന്നു. അതൊരു ഹോസ്പിറ്റില്‍ വെച്ചായിരുന്നു ക്യാമ്പ്. അവിടെ ഈ കഥ അറിയാത്ത ആരും തന്നെയുണ്ടായിരുന്നില്ല. താന്‍ തിരികെ പോകും വരെ ഫുള്‍ സന്നാഹങ്ങളായിരുന്നു താന്റെ ചുറ്റിലുമെന്ന് ജീപി വീഡിയോയില്‍ പറയന്നു. ഒരു കാര്യത്തേയും പേടിക്കരുതെന്നും പേടി നമ്മളെ എന്നും പേടിപ്പിച്ച് കൊണ്ടിരിക്കുമെന്നും നടന്‍ വീഡിയോയില്‍ പറയുന്നു.