Latest News

അവതാറിന് ആ പേര് നല്‍കിയത് താനെന്ന് ബോളിവുഡ് താരം ഗോവിന്ദ; 441 ദിവസം മേക്കപ്പ് ഇടാന്‍ കഴിയാത്തത് കൊണ്ടാണ് സിനിമയില്‍ നിന്ന് ഒഴിവായത്; ഡേവിഡ് കാമറൂണ്‍ തനിക്ക് വേഷം തന്നിരുന്നു എന്ന് ബോളിവുഡ് താരം; താരത്തിനെ ട്രോളി സോഷ്യല്‍ മീഡിയയും

Malayalilife
 അവതാറിന് ആ പേര് നല്‍കിയത് താനെന്ന് ബോളിവുഡ് താരം ഗോവിന്ദ; 441 ദിവസം മേക്കപ്പ് ഇടാന്‍ കഴിയാത്തത് കൊണ്ടാണ് സിനിമയില്‍ നിന്ന് ഒഴിവായത്; ഡേവിഡ് കാമറൂണ്‍ തനിക്ക് വേഷം തന്നിരുന്നു എന്ന് ബോളിവുഡ് താരം; താരത്തിനെ ട്രോളി സോഷ്യല്‍ മീഡിയയും

ടുത്തിടെ സോഷ്യല്‍ മീഡിയയയില്‍ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ നിറഞ്ഞതും ചര്‍ച്ചയായതും അവതാര്‍ സിനിമയുമായി ബന്ധപ്പെട്ട് ഹിന്ദി താരം ഗോവിന്ദ് നടത്തിയ പ്രസ്ഥാവനയായിരുന്നു. ഹോളിവുഡിലെ എക്കാലത്തെയും ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റ് ചിത്രമായിരുന്ന അവതാറില്‍ തനിക്കൊരു കഥാപാത്രമുണ്ടെന്ന് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ പറഞ്ഞിരുന്നതായിട്ടാണ് ഗോവിന്ദ ഒരു ചാനല്‍ ഷോയിക്കിടയില്‍ തട്ടിവിട്ടത്. ചിത്രത്തിന് പേര് നിര്‍ദ്ദേശിച്ചത് താനാണെന്നും സിനിമ പൂര്‍ത്തിയാകാന്‍ ഏഴ് വര്‍ഷം എടുക്കുമെന്നും കാമറൂണിനോട് താന്‍ പറഞ്ഞതായി ഗോവിന്ദ അവകാശപ്പെട്ടിരുന്നു. ഇപ്പോഴിതാ ഗോവിന്ദയക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന വാര്‍ത്തകളാണ് ബോളിവുഡിനെ ഞെട്ടിക്കുന്നത്.

അവതാര്‍ സിനിമയ്ക്ക് വേണ്ടി പേര്് നിര്‍ദേശിച്ചത് താനാണെന്നും 410 ദിവസം നീല പെയിന്റ് അടിച്ച് അഭിനയിക്കാന്‍ സാധിക്കാത്തത് കൊണ്ട് കാമറൂണ്‍ തനിക്ക് നല്‍കിയ വേഷം വേണ്ടെന്നുവച്ചുവെന്നുമാണ് ഹിന്ദി നടന്‍ ഗോവിന്ദ് അസലന്‍ തള്ള് നടത്തിയത്. ഡേവിഡ്കാമറൂണ്‍ കഥപറഞ്ഞ ശേഷം തനിക്കൊരു വേഷം സിനിമയിലുണ്ടെന്നും പറഞ്ഞിരുന്നു. എന്നാല്‍ നീല ചായം തേച്ച് നില്‍ക്കാന്‍ താല്‍പര്യം ഇല്ലാത്തത് കൊണ്ടാണ് സിനിമയില്‍ നിന്ന് പിന്മാറിയതെന്നും ഗോവിന്ദ പറഞ്ഞിരുന്നു. സിനിമയ്ക്ക് കാമാറൂണിനോട് പേര് നിര്‍ദേശിച്ചതും താനാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ബോളിവുഡിലെ പ്രമുഖ ചാനലിന്റെ ചാറ്റ് ഷോ വേദിയിലായിരുന്നു ഗോവിന്ദയുടെ തുറന്നു പറച്ചില്‍. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ട്രോള്‍ പൊങ്കാലയായിരുന്നു താരം നേരിട്ടത്. 

സിനിമയില്‍ അവസരം കുറഞ്ഞ ഗോവിന്ദ  വാര്‍ത്തകളിലിടം പിടിക്കാനാണ് ഇത്തരത്തില്‍ പറഞ്ഞത് എന്ന ഒരുവിഭാഗം പറയുമ്പോള്‍ അദ്ദേഹത്തിന് മാനസിക പ്രശനമുണ്ടെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ എത്തുന്നത്. ഗോവിന്ദക്ക് കൗണ്‍സിലിങ് ആവശ്യമുണ്ടെന്നും സുഹൃത്തുക്കള്‍ പറഞ്ഞതായി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗോവിന്ദയെ കളിയാക്കി വരുന്ന ട്രോളുകള്‍ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വല്ലാതെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു സിനിമയുടെ സെറ്റില്‍ വച്ച് ഒരാളെ തല്ലിയത് മുതലാണ് പ്രശ്നങ്ങളുടെ തുടക്കം. സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ തനിക്ക് അഭിനയിക്കാന്‍ അവസരം ലഭിച്ചുവെന്നും അത് ഒഴിവാക്കിയെന്നും അദ്ദേഹം ഇടയ്ക്കിടെ പറയാറുണ്ട്.

ഗോവിന്ദ അവസാനമായി പ്രധാനവേഷത്തിലെത്തിയ രംഗീല രാജ എന്ന സിനിമ വിതരണം ചെയ്യാന്‍ വിതരണക്കാര്‍ സമ്മതിച്ചില്ല. ഗോവിന്ദയെ ചതിച്ചുവെന്ന് ആരോപിച്ച് ഞാനുമായുള്ള ബന്ധം ഈയിടെ അദ്ദേഹം അവസാനിപ്പിച്ചു. ഇന്ന് അദ്ദേഹത്തിനെ സഹായിക്കാന്‍ സിനിമയില്‍ സുഹൃത്തുക്കള്‍ ആരും തന്നെയില്ല. ഞങ്ങള്‍ ആശങ്കയിലാണ്- ഗോവിന്ദയുമായി വര്‍ഷങ്ങള്‍ അടുപ്പമുണ്ടായിരുന്ന ഒരു സുഹൃത്ത് പറഞ്ഞതായി ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു.

govinda-claims-he-suggested-title-of-avatar-to-james-cameron-and-refused-a-role-in-the-film

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES