മലയാളത്തിന്റെ അഭിനയ പ്രതിഭ ഫഹദ് ഫാസിലിന്റെ പിറന്നാള്‍ ആയിരുന്നു ഇന്നലെ. മലയാളത്തിന് പുറമെ വമ്പന്‍ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു ശ്രദ്ധ നേടിയ ഫഹദ് വൈകാതെ തന്നെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ മറ്റൊരു ചര്‍ച്ച കൂടി സജീവാമാകുകയാണ്. യഷ് നായകനായ കെ ജി എഫ് മൂന്നാം ഭാഗത്തില്‍ നടനെത്തുമെന്ന ചര്‍ച്ചകളാണ് ഉയരുന്നത്.
കെജിഎഫ് മൂന്നാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകന്‍ പ്രശാന്ത് നീലും സൂചന നല്‍കിയിരുന്നു. ഒക്ടോബറില്‍ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് കെജിഎഫിന്റെ നിര്‍മാതാവ് വിജയ് കിരാഗണ്ടൂര്‍ കഴിഞ്ഞ മാസം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
താരത്തിന്റെ പിറന്നാള്‍ ദിവസം ഹോംബേല്‍ ഫിലിംസിന്റെ ജന്മദിന ആശംസ നേര്‍ന്നതോടെയാണ് കെജിഎഫില്‍ ഫഹദ് എത്തുമെന്ന ചര്‍ച്ചകളും ഇടംപിടിക്കുന്നത്.
ചുറ്റുപാടില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ഖനനം ചെയ്യുന്ന, അതിശയകരമായ പ്രകടനത്തിലൂടെ അമ്പരപ്പിക്കുന്ന, 'മെത്തേഡ് ആക്ടിംഗിന്റെ' രാജാവിന് ആശംസകള്‍ എന്നാണ് നിര്‍മാതാക്കള്‍ സമൂഹമാദ്ധ്യമത്തില്‍ കുറിച്ചിരിക്കുന്നത്.അതേസമയം, കെജിഎഫ് മൂന്നാം ഭാഗത്തിന്റെ തിരക്കഥ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം. 2024ല്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് നിര്‍മാതാവ് അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു. മാര്‍വെല്‍ സിനിമകള്‍ പോലെ യൂണിവേഴ്‌സ് ഒരുക്കാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെന്നും വിവരമുണ്ട്.
ഒന്നാം ഭാഗത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം ഏപ്രില്‍ 2022ന് തിയേറ്ററിലെത്തിയ രണ്ടാം ഭാഗം 500 കോടിയിലേറെ കളക്ഷന്‍ നേടിയിരുന്നു. ശ്രീനിധി ഷെട്ടി, പ്രകാശ് രാജ്, ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത്, രവീണ ടണ്ഡന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. രണ്ടാം ഭാഗത്തില്‍ നായികയായ ശ്രീനിധിയുടെ കഥാപാത്രം കൊല്ലപ്പെട്ടതിനാല്‍ മൂന്നാം ഭാഗത്തില്‍ നായികയാകാന്‍ ബോളിവുഡ് താരങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.