സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റഗ്രാമില്‍ പാര്‍വതി പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ആരാധകര്‍ക്കായി ഒരു പ്രഭാത ഭക്ഷണത്തെ പരിചയപ്പെടുത്തുകയാണ്. 'പൊടി ഇഡ്ഡലി' കഴിക്കുന്ന ചിത്രം ആണ് നടി പങ്ക് വച്ചത്. കൊച്ചി പാലരിവട്ടത്തുള്ള മൈസൂര്‍ രാമന്‍ ഇഡ്ഡലി ഭക്ഷണശാലയില്‍ നിന്നാണ് എടുത്തിട്ടുള്ളത് . എന്റെ ഇഡ്ഡലി ഞാന്‍ തരൂല്ലാ.. എന്നായിരുന്നു പാര്‍വതി ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
വ്യത്യസ്ത രീതിയില്‍ വ്യത്യസ്ത രുചിയിലുമുള്ള ഇവിടുത്തെ ഇഡലി വളരെ പ്രശസ്തമാണ്. 'ആരാധകര്‍ മാത്രമല്ല പല താരങ്ങളും ചിത്രത്തിന് കമന്റുമായി രംഗത്ത് വന്നിട്ടുണ്ട്. ചിത്രത്തിലുള്ള പാര്‍വതി ധരിച്ചിരിക്കുന്ന കണ്ണടയെ ക്കുറിച്ചു ധാരാളം കമന്റുകളും വരുന്നുണ്ട്.
പ്രഭാതസവാരിക്കിടെ സുഹൃത്തും ഫിറ്റ്നെസ് ട്രെയിനറുമായ റാഹിബ് മുഹമ്മദിനൊപ്പം ആണ് ഇഡ്ഡലിയും പൊടി ഇഡ്ഡലിയും കഴിക്കാനായി നടി എത്തിയത്.നെയ്യില്‍ ചാലിച്ച് ഇഡ്ഡലി കഴിക്കുന്നതിന്റെ വീഡിയോയും പാര്‍വതി പങ്കുവെച്ചിട്ടുണ്ട്. ഇഡ്ഡലി കൂടാതെ നെയ് റോസ്റ്റ് കൂടി കഴിച്ചിട്ടാണ് ഇരുവരും റെസ്റ്റൊറന്റില്‍ നിന്നും മടങ്ങിയത്