Latest News

അനീതിയെവെടെ നടന്നാലും ഞാന്‍ അവിടെ എത്തിയിരിക്കും; ഉലകനായകന്‍ കമല്‍ഹാസനും സ്റ്റാര്‍ ഡയറക്ടര്‍ ശങ്കറും ഒന്നിക്കുന്ന 'ഇന്ത്യന്‍ 2; ഇന്‍ട്രൊ ഗ്ലീംസ് പുറത്തു

Malayalilife
അനീതിയെവെടെ നടന്നാലും ഞാന്‍ അവിടെ എത്തിയിരിക്കും; ഉലകനായകന്‍ കമല്‍ഹാസനും സ്റ്റാര്‍ ഡയറക്ടര്‍ ശങ്കറും ഒന്നിക്കുന്ന 'ഇന്ത്യന്‍ 2; ഇന്‍ട്രൊ ഗ്ലീംസ് പുറത്തു

ലകനായകന്‍ കമല്‍ഹാസനും സ്റ്റാര്‍ ഡയറക്ടര്‍ ശങ്കറും ഒന്നിക്കുന്ന മാസ്റ്റര്‍പീസ് ചിത്രമാണ് 'ഇന്ത്യന്‍ 2'. ലൈക പ്രൊഡക്ഷന്‍സിന്റെയും റെഡ് ജയന്റിന്റെയും ബാനറുകളില്‍ സുബാസ്‌കരന്‍ നിര്‍മ്മിച്ച ഈ ചിത്രം 1996-ലെ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ബ്ലോക്ക്ബസ്റ്ററില്‍ ഇടം നേടിയ 'ഇന്ത്യന്‍' എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ്. ചിത്രത്തിന്റെ തുടര്‍ഭാ?ഗത്തിനായി കാത്തിരുന്ന പ്രേക്ഷകരിലേക്ക് 'ഇന്ത്യന്‍ 2'ന്റെ ഇന്‍ട്രൊ ?ഗ്ലീംസ് പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങള്‍ക്ക് അനുയോജ്യമായ ആമുഖം അനാവരണം ചെയ്തുകൊണ്ടുള്ള ഗ്ലീംസ് നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചു. 

അതിമനോഹരവും അതിഗംഭീരവുമായ സിനിമാറ്റിക് വിഷ്വലുകള്‍ നല്‍കി പ്രക്ഷക ഹൃദയത്തില്‍ ഇടം നേടിയ ശങ്കര്‍, നിര്‍മ്മാതാവ് സുബാസ്‌കരന്റെ പിന്തുണയോടെ 'ഇന്ത്യന്‍ 2' സംവിധാനം ചെയ്യുന്നതിലൂടെ തന്റെ കലാപരമായ കഴിവിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയാണ്. 

കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ്, എസ്.ജെ. സൂര്യ, ബോബി സിംഹ, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന് ഹിറ്റ് ചിത്രങ്ങള്‍ക്ക് സം?ഗീതം നല്‍കി പ്രേക്ഷകരെ ത്രില്ലടിപ്പിച്ച അനിരുദ്ധ് രവിചന്ദറാണ് സം?ഗീതം പകരുന്നത്. ഛായാഗ്രഹണം രത്‌നവേലു നിര്‍വഹിക്കും. എ.ശ്രീകര്‍ പ്രസാദ് ചിത്രസംയോജനം കൈകാര്യം ചെയ്യും. പിആര്‍ഒ: ശബരി.

Read more topics: # 'ഇന്ത്യന്‍ 2
indian 2 An Intro Malayalam Kamal Haasan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES