Latest News

പാവം പുള്ളിക്കാരന്‍ മലയാളം അറിഞ്ഞിരുന്നെങ്കില്‍ കൈകൊണ്ട് വാരിക്കഴിക്കാന്‍ പറഞ്ഞേനെ; ഷാങ്ഹായി വേദിയില്‍ നിന്ന് വീഡിയോ പങ്കുവച്ച് ഇന്ദ്രന്‍സ്

Malayalilife
 പാവം പുള്ളിക്കാരന്‍ മലയാളം അറിഞ്ഞിരുന്നെങ്കില്‍ കൈകൊണ്ട് വാരിക്കഴിക്കാന്‍ പറഞ്ഞേനെ; ഷാങ്ഹായി വേദിയില്‍ നിന്ന് വീഡിയോ പങ്കുവച്ച് ഇന്ദ്രന്‍സ്

ലയാളത്തിന്റെ യശ്ശസ്സുയര്‍ത്തി ഇരുപത്തിരണ്ടാമത് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ ഔട്ട് സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയിരിക്കുകയാണ് നടന്‍ ഇന്ദ്രന്‍സ്.

ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറിയപ്പോഴുണ്ടായ രസകരമായ നിമിഷം പങ്കുവെച്ചിരിക്കുകയാണ് ഇന്ദ്രന്‍സ്. ചോപ്സ്റ്റിക് കൊണ്ട് ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുന്നതിന്റെ വിഡിയോ ആണിത്. എങ്ങനെയാണ് ചോപ്സ്റ്റിക് ഉപയോഗിക്കേണ്ടത് എന്ന് ഹോട്ടല്‍ ജീവനക്കാരന്‍ ഇന്ദ്രന്‍സിനെ പഠിപ്പിക്കുന്നതാണ് വീഡിയോയില്‍.

സംവിധായകന്‍ ഡോ. ബിജുവിനെയും വിഡിയോയില്‍ കാണാം. ”പാവം..പുള്ളിക്കാരന്‍ മലയാളം അറിയാമായിരുന്നെങ്കില്‍ എന്നോട് കൈ കൊണ്ട് വാരി കഴിച്ചോളാന്‍ പറഞ്ഞേനെ..”. വിഡിയോക്കൊപ്പം ഇന്ദ്രന്‍സ് കുറിച്ചു.

indrans shares video from shanghai filim festival

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES