Latest News

ഇടവേളയ്ക്ക് ശേഷം പൂര്‍ണിമ സിനിമയിലേക്ക് എത്തിയപ്പോള്‍ ഒരുമിച്ച് അഭിനയിക്കാന്‍ അവസരം നല്‍കിയില്ലെന്ന് ഇദ്രജിത്ത്; മനപൂര്‍വം ചെയ്തതാണെന്ന് ആശിഖ് അബുവിന്റെ തമാശ രൂപേണയുള്ള മറുപടിയും; വൈറലായി ഖത്തറിലെ വൈറസ് സിനിമയുടെ ഓഡിയോ ലോഞ്ച്

Malayalilife
 ഇടവേളയ്ക്ക് ശേഷം പൂര്‍ണിമ സിനിമയിലേക്ക് എത്തിയപ്പോള്‍ ഒരുമിച്ച് അഭിനയിക്കാന്‍ അവസരം നല്‍കിയില്ലെന്ന് ഇദ്രജിത്ത്; മനപൂര്‍വം ചെയ്തതാണെന്ന് ആശിഖ് അബുവിന്റെ തമാശ രൂപേണയുള്ള മറുപടിയും; വൈറലായി ഖത്തറിലെ വൈറസ് സിനിമയുടെ ഓഡിയോ ലോഞ്ച്

നീണ്ട നാളത്തെ കാത്തിരിപ്പികള്‍ക്ക് ഒടുവിലാണ് പൂര്‍ണിമ ഇന്ദ്രജിത്ത് മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. റിലീസിനൊരുങ്ങുന്ന ചിത്രം വൈറസിലും പൂര്‍ണിമ പ്രധാനറോളിലെത്തുന്നുണ്ട്. ചിത്രത്തില്‍ പൂര്‍ണിമയും ഇന്ദ്രജിത്തും ഒരുമിച്ച് എത്തുന്നുണ്ടെങ്കിലും ഇരുവരും ഒന്നിച്ച് ഒരു സീനില്‍ പോലും ഇല്ലെന്നാണ് ഇന്ദ്രജിത്തിന്റെ പരാതി. വൈറസ് സിനിമയുടെ പ്രചരണാര്‍ത്ഥം ഖത്തറില്‍ നടന്ന ചടങ്ങിലാണ് ഇന്ദ്രജിത്ത് പരിഭവം ആശിഖ് അബുവിനോട് തമാശ രൂപേണ വ്യക്തമാക്കിയത്.. ഇന്ദ്രജിത്തിനൊപ്പം ആഷിഖ് അബു, റിമ കലിങ്കല്‍, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരുമുണ്ടായിരുന്നു.

'' നീണ്ട ഒരിടവേളയ്ക്ക് ശേഷം ഭര്‍ത്താവിനൊപ്പം ഒരുമിച്ച് അഭിനയിക്കുന്നു. നിങ്ങളെ ഇന്നെ വരെ ഒന്നിച്ച് സ്‌ക്രീനില്‍ കണ്ടില്ല. ഈ സിനിമയില്‍ എങ്കിലും നിങ്ങളെ ഒരുമിച്ച് കാണാനാവുമോ,'' എന്ന പൂര്‍ണിമയോടുള്ള അവതാരകന്റെ ചോദ്യത്തിന് ഉത്തരം നല്‍കുന്നതിനിടയിലായിരുന്നു ഇന്ദ്രജിത്തിന്റെ രസകരമായ പ്രതികരണം.

'' ആ ഒരു വിഷമം മാത്രമേയുള്ളൂ. ഈ സിനിമയില്‍ ആഷിഖ് എനിക്ക് ഒരു ഷോട്ടുപോലും പൂര്‍ണിമയുടെ കൂടെ തന്നില്ല. ഒരു സീനില്‍ പോലും ഞങ്ങളൊരുമിച്ചില്ല.
ഇതിനു പുറമെ 'തുറമുഖം' എന്ന രാജീവ് രവി ചിത്രത്തിലും ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അതിലും ഒരു കോമ്പിനേഷന്‍ സീന്‍ പോലുമില്ല,'' ഇന്ദ്രജിത്ത് പറഞ്ഞു.

ഇന്ദ്രജിത്തിന്റെ വാക്കുകള്‍ കേട്ട് ചിരിയോടെ ഇരിക്കുന്ന ആഷിഖ് അബുവിനോട്, 'ആഷിഖ് അത്ര ക്രൂരനാണോ?' എന്നായിരുന്നു അവതാരകന്റെ അടുത്ത ചോദ്യം. 'ഞാനത് മനപൂര്‍വ്വം ചെയ്തതാണ്,' എന്ന ആഷിഖിന്റെ മറുപടി വേദിയിലും സദസ്സിലുമെല്ലാം ചിരിയുണര്‍ത്തി.

ചിത്രത്തില്‍ ഡിഎച്ച്എസിന്റെ വേഷത്തിലാണ് പൂര്‍ണിമ എത്തുന്നത്. ''റിയല്‍ ലൈഫ് ഹീറോകള്‍ക്കുള്ള ഒരു ആദരവായിട്ടാണ് ഞാന്‍ 'വൈറസ് എന്ന ചിത്രത്തെ കാണുന്നത്. കഥാപാത്രത്തെ കുറിച്ചൊന്നും കൂടുതല്‍ വെളിപ്പെടുത്താന്‍ ഇപ്പോള്‍ കഴിയില്ല. ജീവിതത്തിലെ വലിയൊരു ദുരന്തത്തെ മനസ്ഥൈര്യത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും നേരിട്ട, ധീരരായ, ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ ജീവിച്ചിരിക്കുന്ന ഒറു പറ്റം മനുഷ്യര്‍  അവരിലൊരാളെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ട്,'' ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തെ കുറിച്ച് പൂര്‍ണിമ പറഞ്ഞു.

indrrajith about come back about poornima in cinema

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES