Latest News

ഇട്ടിമാണി മാസാണ്, മനസാണ്; മണ്ണാറത്തൊടി ജയകൃഷ്ണന് ശേഷം തനിതൃശൂര്‍ക്കാരനായി വീണ്ടും ലാലേട്ടന്‍; പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകരും 

Malayalilife
 ഇട്ടിമാണി മാസാണ്, മനസാണ്; മണ്ണാറത്തൊടി ജയകൃഷ്ണന് ശേഷം തനിതൃശൂര്‍ക്കാരനായി വീണ്ടും ലാലേട്ടന്‍; പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകരും 

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ക്കാരാനായി എത്തുന്ന ചിത്രമാണ് 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. 'ഇട്ടിമാണി മാസ്സാണ്, മനസ്സാണ്' എന്നാണ് പുറത്ത് വിട്ട പോസ്റ്ററില്‍ ഉള്ളത്.

നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം തൃശ്ശൂര്‍ ഭാഷയുമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം കൂടിയാണിത്. ഹണി റോസ്, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സിദ്ദിഖ്, സലീം കുമാര്‍, അശോകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. നേരത്തേ മോഹന്‍ലാല്‍ മാര്‍ഗംകളി വേഷത്തില്‍ എത്തിയ ചിത്രം വൈറലായിരുന്നു.

നവാഗതനായ ജിബി ജോജുവാണ് ചിത്രം തിരക്കഥയെുതി സംവിധാനം ചെയ്യുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read more topics: # ittimani movie poster mohanlal
ittimani movie poster mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES