Latest News

പൊന്നിയിന്‍ സെല്‍വന്‍, ഇന്ത്യന്‍ 2 തുടങ്ങിയ ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ച ജയമോഹന്റെ തിരക്കഥയില്‍ സംവിധായകനായി ഷാജി കൈലാസിന്റെ മകന്‍ ജഗന്‍; നായകന്‍ ആയി ആസിഫ് അലി; ചിത്രം നിര്‍മ്മിക്കുന്നത് ഷാജി കൈലാസ്

Malayalilife
 പൊന്നിയിന്‍ സെല്‍വന്‍, ഇന്ത്യന്‍ 2 തുടങ്ങിയ ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ച ജയമോഹന്റെ തിരക്കഥയില്‍ സംവിധായകനായി ഷാജി കൈലാസിന്റെ മകന്‍ ജഗന്‍; നായകന്‍ ആയി ആസിഫ് അലി; ചിത്രം നിര്‍മ്മിക്കുന്നത് ഷാജി കൈലാസ്

പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസിന്റെ മൂത്ത മകന്‍ ജഗന്‍ സംവിധാനത്തിലേക്ക്. തന്റെ ആദ്യ ചിത്രത്തില്‍ ആസിഫ് അലി നായകന്‍. ഷാജി കൈലാസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാജി കൈലാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏറെ നാളായി സ്വതന്ത്ര്യ സംവിധായകനായി മാറാനുള്ള ഒരുക്കങ്ങളിലായിരുന്നു ജഗന്‍. നേരത്തെ അഹാന കൃഷ്ണകുമാറിനെ പ്രധാന കഥാപാത്രമാക്കി കരി എന്ന മ്യൂസിക്കല്‍ വീഡിയോ സംവിധാനം ചെയ്തിരുന്നു. 

ജഗന്‍ കൈലാസിന് ജന്‍മദിനാശംസകള്‍ നേര്‍ന്ന്, ജഗന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് സുഹൃത്ത് വിശ്വനാഥ് കുറിപ്പ പങ്ക് വച്ചതും ശ്രദ്ധ നേടുകയാണ്.

ഈ ദിവസം എനിക്ക്, നിനക്കു തരാന്‍ പറ്റുന്ന ഏറ്റവും വലിയ സമ്മാനം ഈ ഫോട്ടോ തന്നെ ആണ് എന്ന് പറഞ്ഞ് ചിത്രത്തിന്റെ അണിയറക്കാര്‍ക്കും ആസിഫിനും ഒപ്പമുള്ള ചിത്രം പങ്ക് വച്ചാണ് സുഹൃത്ത് കുറിപ്പ് പങ്ക് വച്ചത്.
ഒന്നര വര്‍ഷത്തെ നമ്മുടെ കാത്തിരിപ്പാണ് ഈ സിനിമ. ഇന്ത്യയിലെ ഏറ്റവും വലിയ റൈറ്റര്‍ ജയമോഹന്‍ സര്‍ ( Writer of Kadal, Sarkar, Enthiran 2.0, Ponniyin Selvan, Indian 2, Vendhu Thanuthathu Kaadu...Others ) നിന്റെ ആദ്യ സംവിധാന സംരംഭത്തിന് വേണ്ടി എഴുതുന്നു... ഞാന്‍ വിളിച്ചപ്പോള്‍ അദ്ദേഹം നമുക്ക് വേണ്ടി വന്നു എന്നതാണ് എനിക്ക് കൂടുതല്‍ സന്തോഷം പകര്‍ന്നത്... നിനക്കു വേണ്ടി, നിന്റെ സിനിമക്ക് വേണ്ടി തന്റെ ബോഡി ഷേപ്പ് വരെ മാറ്റാന്‍ തയ്യറായി ആസിഫ് അലി എന്ന മികച്ച നടന്‍ തയ്യാറായി നില്‍ക്കുന്നു... ഇതിലും മികച്ച ഒരു ഓപ്പണിങ് വേറെ ഒരു പുതുമുഖ ഡയറക്ടര്‍ക്കും കിട്ടില്ല...

എന്റെ വിശ്വാസങ്ങളും, ജീവിതവും ഒരു ദിവസത്തെ 14 മണിക്കൂര്‍ കൊണ്ട് മാറിമറിഞ്ഞു പോയപ്പോള്‍, എന്റെ കൂടെ നില്‍ക്കാന്‍, എന്നെ വിശ്വസിക്കാന്‍ ആരും ഇല്ലാതിരുന്നപ്പോള്‍, എന്നെ ചേര്‍ത്തു പിടിച്ചു നിര്‍ത്തിയത് നീ മാത്രം ആണ് ജഗന്‍... നിന്റെ അച്ഛന്‍, ഷാജി കൈലാസ് സര്‍, എന്നെ അദ്ദേഹത്തിനെ കമ്പനിയുടെ പ്രോജക്ടുകള്‍ നോക്കി നടത്താന്‍ ഏല്പിച്ചപ്പോള്‍ എനിക്ക് നിന്നോടുള്ള ബഹുമാനം കൂടുകയായിരുന്നു സഹോദരാ..

28 വര്‍ഷം കൂടെ നിന്ന പലരും എന്നെ ഒഴിവാക്കിയപ്പോള്‍ നീ എന്നെ പഠിപ്പിച്ചത് തോറ്റുകൊടുക്കാന്‍ പാടില്ല എന്നാണ്. അന്ന് നീ ശക്തമായി എന്റെ കൂടെ നിന്നതു കൊണ്ടാണ് എനിക്ക് ഈ ഫോട്ടോ നിന്റെ birthday സമ്മാനം ആയി ഇവിടെ ഇടാന്‍ പറ്റിയത്..

ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ ,കടുവ, കാപ്പ എന്നീ ചിത്രങ്ങളില്‍ ജഗന്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ, കാവല്‍ എന്നീ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു. നാന്‍ കടവുള്‍, അങ്ങാടി തെരു, കടല്‍, സര്‍ക്കാര്‍, പാപനാശം, പൊന്നിയിന്‍ സെല്‍വന്‍, ഇന്ത്യന്‍ 2 തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ബി. ജയമോഹന്‍ ആണ് ജഗന്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഒഴിമുറി, കാഞ്ചി, നാക്കു പെന്റാ നാക്കു ടാക്ക, വണ്‍ ബൈ ടു എന്നീ മലയാള ചിത്രങ്ങളുടെ രചനയും ജയമോഹന്റേതായിരുന്നു.ഷാജി കൈലാസിന്റെയും ആനിയുടെയും മൂത്ത മകനാണ് ജഗന്‍.

ഇന്നലെ ജഗന്റെ പിറന്നാളായിരുന്നു.ഷാജി കൈലാസിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളിലൊന്നായ ആറാം തമ്പുരാനില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് ജഗനാഥന്‍. അതിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് ഷാജി മകന് ജഗന്‍ എന്ന് പേരിട്ടത്.


 

jagan kailas movie asif ali

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES