അന്തരിച്ച നടി ശ്രീദേവിയുടേയും ബോണി കപൂറിന്റെയും മൂത്തമകൾ ജാൻവി വസ്ത്രധാരണത്തിന്റെ പേരിൽ എന്നും വാർത്തയിൽ നിറയുന്ന താരമാണ്.അവാർഡ് ചടങ്ങുകളിലും പൊതുവേദികളിലും മനോഹരമായി വസ്ത്രം ധരിച്ചെത്തുന്ന ജാൻവി ശ്രദ്ധ നേടാറുള്ളതിനൊപ്പം തന്നെ പലപ്പോഴും വിമർശനവും നേരിടാറുണ്ട്. ഇപ്പോഴിതാ ജാൻവിയുടെ വസ്ത്രധാരണത്തെ ചൊല്ലി പുതിയ വിവാദം പടരുകയാണ്. ധരിച്ച വസ്ത്രം വീണ്ടും ധരിച്ചതിന്റെ പേരിലാണ് ജാൻവിയെ ഗോസിപ്പ് കോളങ്ങൾ ആക്രമിക്കുന്നത്.
ഓരോ തവണത്തെ ജാൻവിയുടെ വസ്ത്രധാരണവും ആരാധകർ ചർച്ചാ വിഷയമാക്കാറുണ്ട്. വ്യത്യസ്തമായ ലുക്കിലാണ് ഓരോ പ്രാവശ്യവും ജാൻവി പൊതുവേദിയിലെത്താറുള്ളത്. എന്നാൽ സാധാരണ സെലിബ്രിറ്റികളിൽ നിന്നും വ്യത്യസ്തമായി ധരിച്ച വസ്ത്രങ്ങൾ വീണ്ടും ആവർത്തിക്കുന്ന പതിവാണ് ജാൻവിക്ക് നേരെ ഉയരുന്നത്. എന്നാൽ ഈ വിമർശനത്തിന്തക്ക മറുപടി നൽകിയിരിക്കുകയാണ് ജാൻവിയിപ്പോൾ
എല്ലാ ദിവസവും പുതിയ വസ്ത്രങ്ങൾ വാങ്ങി ധരിക്കാനുള്ള പണം ഞാൻ സമ്പാദിച്ചിട്ടില്ല. ഇതെക്കുറിച്ച് വരുന്ന പരിഹാസങ്ങളൊന്നും എന്നെ ബാധിക്കാറുമില്ല. നിങ്ങൾ എന്റെ അഭിനയത്തെ വിമർശിച്ചോളൂ. എന്നാൽ വസ്ത്രധാരണം തികച്ചും വ്യക്തിപരമായ കാര്യമാണ്. ആളുകൾക്ക് വേറെ ജോലിയൊന്നുമില്ലേ'' - ജാൻവി ചോദിക്കുന്നു.
ശശാങ്ക് ഖൈത്താൻ സംവിധാനം ചെയ്ത ധടകിലൂടെയാണ് ജാൻവി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഷാഹിദ് കപൂറിന്റെ സഹോദൻ ഇഷാൻ ഖട്ടറായിരുന്നു ചിത്രത്തിലെ നായകൻ.