Latest News

ജയം രവി - നയന്‍താര ചിത്രം 'ഇരൈവന്‍'; ട്രെയിലര്‍ റിലീസായി 

Malayalilife
 ജയം രവി - നയന്‍താര ചിത്രം 'ഇരൈവന്‍'; ട്രെയിലര്‍ റിലീസായി 

പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ജി ജയറാം എന്നിവര്‍ നിര്‍മിച്ച് ഐ. അഹമ്മദ് സംവിധാനം ചെയ്യുന്ന ഇരൈവന്‍ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി. സെപ്റ്റംബര്‍ 28ന് ചിത്രം തീയേറ്ററില്‍ റിലീസിനായി ഒരുങ്ങുന്നത്. പൊന്നിയിന്‍ സെല്‍വന്‍ 2 എന്ന വമ്പന്‍ വിജയത്തിന് ശേഷം തീയേറ്ററില്‍ റിലീസ് ചെയ്യുന്ന ജയം രവിയുടെ ചിത്രം കൂടിയാവും ഇരൈവന്‍. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ 4 ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. രാഹുല്‍ ബോസ്, ആശിഷ് വിദ്യാര്‍ത്ഥി, നരേന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. 

സൈക്കോ ക്രൈം ത്രില്ലര്‍ ജോണറിലാണ് ചിത്രം എത്തുന്നത്.   യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തില്‍ ഗാനങ്ങള്‍ ഒരുക്കുന്നത്. പ്രേക്ഷകര്‍ക്ക് ഗംഭീരമായ വിരുന്ന് തീയേറ്ററില്‍ ഒരുക്കുകയാണ് അണിയറപ്രവര്‍ത്തകരുടെ ലക്ഷ്യം.  ക്യാമറ - ഹരി പി വേദനത്, എഡിറ്റര്‍ - മണികണ്ഠന്‍ ബാലാജി, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ജാക്കി, ആക്ഷന്‍ - ഡോണ്‍ അശോക് , പബ്ലിസിറ്റി ഡിസൈനര്‍ - ഗോപി പ്രസന്ന,  പി ആര്‍ ഒ - ശബരി.

Read more topics: # ഇരൈവന്‍
jayam ravi nayanthara movie iraivan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES