മണിരത്നത്തിന്റെ സ്വപ്നപദ്ധതിയായ ബ്രഹ്മാണ്ഡചിത്രം പൊന്നിയിന്‍ സെല്‍വന്‍ ഒന്നാം ഭാഗത്തിന്റെ ടീസര്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.ഗംഭീര താര നിരകൊണ്ട് തന്നെ ചിത്രം ശ്രദ്ധനേടുകയാണ്. ടീസറില്‍ സെക്കന്റുകള്‍ മാത്രം മിന്നിമാഞ്ഞ ജയറാമിന്റെ കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു.ആള്‍വാര്‍ക്ക് അടിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
പൊന്നിയിന്‍ സെല്‍വന്റെ സെറ്റില്‍ മണിരത്നത്തിനും സിനിമാറ്റോഗ്രാഫര്‍ രവി വര്‍മനും ഒപ്പം ഇരിക്കുന്ന ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ജയറാം.'രവിവര്‍മന്‍. മണിരത്നം വാക്കുകള്‍ക്ക് അതീതമായ പ്രതിഭകള്‍. ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്ന പൊന്നിയിന്‍ സെല്‍വന്‍. ഒരുപാട് ആഗ്രഹിച്ച വേഷം, ആള്‍വാര്‍ക്ക് അടിയന്‍ നമ്പി,' എന്നാണ് ഫോട്ടോ പങ്കുവെച്ച് ജയറാം പറഞ്ഞത്.
സെപ്റ്റംബര്‍ 30നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സാഹിത്യകാരന്‍ കല്‍ക്കിയുടെ പ്രശസ്തമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
എ. ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം ആമസോണിന് വിറ്റുപോയത്. തിയേറ്റര്‍ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക.
റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, തൃഷ, ശോഭിതാ ധൂലിപാല, ജയചിത്ര എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്.