Latest News

ഒന്നുകൂടി മെലിഞ്ഞ് സുന്ദരനായല്ലോ! ജയറാമിന്റെ ഫോട്ടോയ്ക്ക് ആരാധകരുടെ കമന്റ് തരംഗമാകുന്നു

Malayalilife
ഒന്നുകൂടി മെലിഞ്ഞ് സുന്ദരനായല്ലോ! ജയറാമിന്റെ ഫോട്ടോയ്ക്ക് ആരാധകരുടെ കമന്റ് തരംഗമാകുന്നു

കുടുംബനായകനാണ് എപ്പോഴും ജയറാം. പിന്നിട്ട വഴികളിലെല്ലാം ജയറാം പ്രേക്ഷകന് നല്‍കിയത് അത്തരത്തില്‍ മനസറിഞ്ഞ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളായിരുന്നു. പഞ്ചവര്‍ണതത്ത, ലോനപ്പന്റെ മാമ്മോദീസ എന്നിങ്ങനെ ശ്രദ്ധേയമായ സിനിമകളിലൂടെ തന്റെ അഭിനയയാത്ര തുടരുകയാണ് പ്രിയതാരം. ഏറ്റവും പുതിയ ചിത്രമായ പട്ടാഭിരാമനിലെ തന്റെ ലുക്ക് ജയറാം പങ്കു വച്ചപ്പോള്‍ ആരാധകര്‍ ഞെട്ടി. മെലിഞ്ഞ് ഗ്ലാമര്‍ ആയിട്ടുണ്ടല്ലോ എന്നാണ് ചിത്രത്തിന് ആരാധകര്‍ നല്‍കുന്ന കമന്റുകള്‍. പ

മെലിഞ്ഞപ്പോള്‍ പ്രായം കുറഞ്ഞതുപോലെ തോന്നുന്നു എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. താരത്തിന്റെ മികച്ച സിനിമയായിരിക്കും 'പട്ടാഭിരാമന്‍' എന്ന പ്രതീക്ഷയും ആരാധകര്‍ പങ്കുവച്ചു. 'പട്ടാഭിഷേകം പോലെ ഹിറ്റാവട്ടെ' എന്നാണ് ആരാധകരുടെ ആശംസ. 

ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് പട്ടാഭിരാമന്‍. അച്ചായന്‍സ് ആണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. മിയ ജോര്‍ജ്, ഷീലു അബ്രഹാം, ബൈജു സന്തോഷ്, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി, നന്ദു എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിലുണ്ട്. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മിക്കുന്നത്.

Read more topics: # jayaram new pic
jayaram new pic

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES