എല്ലാവരും ഉറ്റുനോക്കിയ ലോക്‌സഭാ തിരഞ്ഞെടുപ്പ് റിസള്‍ട്ടിനിടയിലും ചിരിപടര്‍ത്തുന്നത് നടന്‍ ജയസൂര്യ ഒരു കുട്ടിക്കുറുമ്പിക്കൊപ്പമുള്ള വീഡിയോയാണ്. വോട്ടെണ്ണല്‍ തലേന്ന് ജയസൂര്യയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ചിത്രീകരിച്ച വിഡിയോ ആണിത്. ജയസൂര്യ ഒരു കൊച്ചുകുട്ടിയോട് ആര് ജയിക്കുമെന്നു ചോദിക്കുന്നതും കുട്ടിയുടെ രസികന്‍ മറുപടിയുമാണ് ഈ വിഡിയോയുമാ ഹൈലൈറ്റ്.
UDF, LDF, BJP ആര് ജയിക്കും? നടന്‍ ജയസൂര്യയുടെ ചോദ്യത്തിന് ആദ്യം 'എനിക്കറിയാന്‍ പാടില്ല' എന്ന സത്യസന്ധമായി ആ മോള്‍ ഉത്തരം നല്‍കി. അതെന്താ അറിയാന്‍ പാടില്ലാത്തതെന്നായി ജയസൂര്യ. അപ്പോഴത്തെ കുട്ടിക്കുറുമ്പിയുടെ ഉത്തരമായിരുന്നു സൂപ്പര്‍ 'പ്രായമായില്ല' എന്ന് കുട്ടി പറഞ്ഞതും അതെന്താ പ്രായമാകാത്തതെന്നായി ചോദ്യം.
സോഷ്യല്‍ മീഡിയയിലാണ് ഈ കുട്ടിക്കുറുമ്പിയുടെ മറുപടി നിറഞ്ഞ് നില്‍ക്കുന്നത്. ജയസൂര്യ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമാണ് ഈ രസകരമായ കാഴ്ച. എത്ര മണിക്ക് പ്രായമാകും എന്ന് ചോദിക്കുമ്പോഴും ഉണ്ട് നല്ല മറുപടി. നാളെ തനിക്ക് പ്രായമാകുമെന്നും, അന്നേരം പറയാമെന്നുമായിരുന്നു മറുപടി. കുറുമ്പും കുസൃതിയും നിറഞ്ഞ ഈ വിഡിയോയ്ക്ക് ഒരുപാട് കാഴ്ചക്കാരാണ്.