Latest News

ജിത്തു ജോസഫ് ആസിഫ് അലി ചിത്രം ' ലെവല്‍ ക്രോസിന്റെ കര്‍ണാടക വിതരണാവകാശം സ്വന്തമാക്കി പ്രമുഖ ഡിസ്ട്രിബ്യൂട്ടേഴ്‌സായ എവി മീഡിയ

Malayalilife
topbanner
 ജിത്തു ജോസഫ് ആസിഫ് അലി ചിത്രം ' ലെവല്‍ ക്രോസിന്റെ കര്‍ണാടക വിതരണാവകാശം സ്വന്തമാക്കി പ്രമുഖ ഡിസ്ട്രിബ്യൂട്ടേഴ്‌സായ എവി മീഡിയ

സൂപ്പര്‍ ഹിറ്റ് ചിത്രം 'കൂമന്‍'നു ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന  ആസിഫലി നായകനായ ചിത്രം ' ലെവല്‍ ക്രോസ് ' ന്റെ കര്‍ണ്ണാടക വിതരണാവകാശം പ്രമുഖ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ആയ AV മീഡിയ കണ്‍സല്‍ട്ടന്‍സി സ്വന്തമാക്കി. കര്‍ണാടകയില്‍ നമ്പര്‍വണ്‍ നിര്‍മ്മാതാക്കളില്‍ ഒരാളായ വെങ്കടേശിന്റെ ഉടമസ്ഥതയിലുള്ളതാണ് AV മീഡിയ കണ്‍സല്‍ട്ടന്‍സി. തീയറ്ററുകളില്‍ മികച്ച വിജയം നേടിയ രജനീകാന്ത് ചിത്രം ജയിലര്‍,  ശിവ കാര്‍ത്തികേയന്റെ ഡോക്ടര്‍, ധനുഷിന്റെ മാന്നാട്, കാര്‍ത്തി ചിത്രം സര്‍ദാര്‍, ചിമ്പു വിന്റെ വിടുതലൈ, സ്റ്റാര്‍ തുടങ്ങിയ ചിത്രങ്ങളുടെ വിതരണം AV മീഡിയ കണ്‍സല്‍ട്ടന്‍സിക്ക് ആയിരുന്നു. ഇനി റിലീസ് ചെയ്യാന്‍ ഇരിക്കുന്ന ധനുഷ് ചിത്രം രായിന്‍ എന്ന ചിത്രത്തിന്റെ വിതരണാവകാശവും AV മീഡിയ കണ്‍സള്‍ട്ടന്‍സിക്കാണ്. ഇതുവരെ വിതരണം ചെയ്ത ഹിറ്റ് കളക്ഷന്‍ ലിസ്റ്റിലേക്ക് കടക്കാന്‍ തയ്യാറെടുക്കുകയാണ് ആസിഫലി ചിത്രം ലെവല്‍ ക്രോസ്സ്. 

ജിത്തു ജോസഫിന്റെ  പ്രധാന സംവിധാന സഹായിയും ശിഷ്യനുമായ അര്‍ഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് മൂവിയായ മോഹന്‍ലാല്‍ നായകനായെത്തുന്ന 'റാം' ന്റെ നിര്‍മ്മാതാവും അഭിഷേക് ഫിലിംസിന്റെ  ഉടമയുമായ രമേഷ്  പി പിള്ളയുടെ  റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ലെവല്‍ ക്രോസിന്റെ 
കഥയും തിരക്കഥയും അര്‍ഫാസിന്റേതാണ്. ആസിഫ്, അമല,ഷറഫു കോമ്പിനേഷന്‍ ആദ്യമായി വരുന്ന ചിത്രം കൂടി ആയിരിക്കും ഇത്.  

ആസിഫ് അലി,ഷറഫുദ്ദീന്‍  അമലാപോള്‍  എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഒരു ത്രില്ലറാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്.
ചിത്രത്തിന്റെ  മ്യൂസിക് റൈറ്റ് വമ്പന്‍ തുകയ്ക്ക്  തിങ്ക് മ്യൂസിക് സ്വന്തമാക്കിയിരുന്നു. താരനിരയില്‍ മാത്രമല്ല ടെക്‌നിക്കല്‍ ടീമിലും ഗംഭീര നിര തന്നെയുണ്ട്. വിശാല്‍ ചന്ദ്രശേഖറിന്റെ സംഗീതത്തിന് വരികള്‍ എഴുതിയത്  വിനായക് ശശികുമാര്‍. ചായഗ്രഹണം അപ്പു പ്രഭാകര്‍. ജെല്ലിക്കെട്ട് ചുരുളി,നന്‍പകല്‍ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റര്‍ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റര്‍. സംഭാഷണം  ആദം അയൂബ്ബ്. സൗണ്ട് ഡിസൈനര്‍ ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം ലിന്റ്‌റ ജീത്തു. മേക്കപ്പ് റോണക്‌സ് സേവ്യര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രേം നവാസ്. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്.

jeethu joseph level cross movie karnataka

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES