Latest News

ജോജുവിനെ അമ്പരപ്പിച്ച് വേദിയിലേക്ക് അപരന്റെ അപ്രതീക്ഷിത എന്‍ട്രി; ജോസഫിലെ രൂപപ്പകര്‍ച്ച കണ്ട് നായന്‍ വരെ അതിശയിച്ച് പോയി; വീഡിയോ കാണാം

Malayalilife
ജോജുവിനെ അമ്പരപ്പിച്ച് വേദിയിലേക്ക് അപരന്റെ അപ്രതീക്ഷിത എന്‍ട്രി; ജോസഫിലെ രൂപപ്പകര്‍ച്ച കണ്ട് നായന്‍ വരെ അതിശയിച്ച് പോയി; വീഡിയോ കാണാം

നായകനെ പോലും അമ്പരപ്പിക്കുന്ന അപരന്‍മാര്‍ കേരളത്തിലുണ്ട്. അത്തരത്തില്‍ തന്റെ അപരനെ കണ്ട് ഞെ്ട്ടിയിരിക്കുകയാണ് ജോജു ജോര്‍ജ്. ജോസഫിലെ തന്റെ കഥാപാത്രമായി ഒരുങ്ങി എത്തിയ അപരനെ കണ്ടാണ്.തന്റെ അപരനെ കണ്ട് ഞെട്ടി നടന്‍  ജോജു ജോര്‍ജ്. കഴിഞ്ഞ ദിവസം നടന്ന സിനിമ 360 എന്ന ക്യാമ്പില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ജോജുവിന് സര്‍പ്രൈസ് കിട്ടിയത്. 

ടീമിലെ അംഗമായ ഷംനാസ് ജോസഫിലെ ലുക്ക് അനുകരിച്ച് ജോജുവിന്റെ മുന്നില്‍ എത്തുകയായിരുന്നു. പച്ച ഷര്‍ട്ട് ധരിച്ച് തലമുടി ഒക്കെ നരപ്പിച്ച് ജോസഫ് ലുക്കിലെത്തി. ഷംനാസിനെ കണ്ട് ജോജു ഞെട്ടി.

ജോജുവിന്റെ അതേ മുഖച്ഛായ. പക്ഷേ ലേശം പൊക്കം കുറവാണെന്ന് മാത്രം. പറയത്തക്ക മറ്റ് മാറ്റങ്ങളൊന്നുമില്ല. തന്റെ അപരനെ കണ്ട സന്തോഷത്തില്‍ ഷംനാസിനെ കെട്ടിപ്പിടിക്കുകയും വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടാണ് ജോജു മടങ്ങിയത്.

ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ജോജുവിന്റെ അപരനെ കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്

 

Read more topics: # joju Jorge dupe entry
joju Jorge dupe entry

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES